|

കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊയിലാണ്ടി കുറവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞ് മൂന്ന് പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റതായും മുന്നോളം പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട്.

ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.

ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും പിന്നീട് വിരണ്ടോടുകയുമായിരുന്നു. നിലവില്‍ രണ്ടാനകളെയും തളച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് മണിയോടെ ശീവേലി തൊഴാന്‍ നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഉത്സവത്തിന്റെ അവസാന ദിവസമായതിനാല്‍ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. പിന്നാലെ ആന ഇടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടയില്‍പെട്ട്
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശൂപത്രിയിലാണ് പ്രവേശിപ്പിച്ചു. മിക്കവരുടെയും കാലിനും കൈകള്‍ക്കുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരില്‍ 4 സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്.

UPDATING…

Content Highlight: During the temple festival, the elephants fell; Two deaths

Video Stories