കുവൈത്ത് സിറ്റി: കുവൈത്തിലെ കെ.എം.സി.സി യോഗത്തിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന് നേരെ കയ്യേറ്റം. കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനാണ് പി.എം.എ. സലാം ഉള്‍പ്പടെയുള്ള നേതാക്കള്‍ കുവൈത്തില്‍ എത്തിയത്.
പി.എം.എ. സലാം ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് കയറി വന്നു. ഇവര്‍ പി.എം.എ. സലാമിനെയും, അബ്ദുറഹിമാന്‍ രണ്ടത്താണിയെയും,ആബിദ് ഹുസൈന്‍ തങ്ങളെയും കയ്യേറ്റം ചെയ്യുകയായിരിന്നു.
ഇവര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താതെ നേതാക്കള്‍ മടങ്ങുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് വേണ്ടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധക്ക് കാരണം.
Content Highlight: During the KMCC meeting, PMA Salam attacked