തിരുവനന്തപുരം: കത്തുവയില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികളായ ഹിന്ദുത്വവാദികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ചതിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വായടപ്പിച്ച് ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതി.
ഒരു സ്ത്രീയായോണ്ട് കേട്ടാലറക്കുന്ന വാക്കുകള്‍ കേട്ടാല്‍ പേടിച്ചോടുമെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്ന് ദുര്‍ഗ മാലതി പറയുന്നു. നിങ്ങള്‍ നിങ്ങളുടെ നിലവാരം കുത്തിയൊഴുക്കുക. മതത്തിന്റെ പേരും പറഞ്ഞു എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികള്‍ക്കും നല്ല നമസ്കാരമെന്നും ദുര്‍ഗ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടമായി ആരാധനാലയത്തില്‍ വച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരെയും അവരെ പിന്തുണക്കുന്നവരെയും കുറിച്ചായിരുന്നു ആ ചിത്രം. ലിംഗത്തില്‍ കുട്ടിയെ കെട്ടിയിട്ട ചിത്രം… അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്.
ഹിന്ദുമതത്തിന്റെ ചിഹ്നം ഉദ്ദരിച്ച ലിംഗമെന്നു പറഞ്ഞു എന്നെ ആക്രമിക്കുന്നവര്‍ ആരാണോ അവരാണ് ശരിക്കും ഹിന്ദുമതത്തെ ആക്രമിക്കുന്നത്
ഒരു പിഞ്ചുകുഞ്ഞ് ദേവാലയത്തില്‍ വച്ച് ക്രൂരമായി പിച്ചിചീന്തപ്പെട്ടപ്പോള്‍. വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങള്‍ക്ക് ഇപ്പോള്‍ വ്രണപ്പെടുന്നതെന്ന് ദുര്‍ഗ ചോദിക്കുന്നു.
കത്തുവ പ്രതിഷേധ ചിത്രം ചിത്രകാരിക്ക് സംഘപരിവാര്‍ ഭീഷണി, ജീവന് വേണ്ടി യാചിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; പിന്നോട്ടില്ലെന്ന് ദുര്‍ഗ
തന്റെ വാളിലും തന്റെ പേരു വെച്ചിരുക്കുന്ന ഏതെങ്കിലുമൊരാളുടെ വാളിലോ നോക്കിയാല്‍ അറിയാം അവര്‍ എത്ര മാത്രം ഒരു സ്ത്രീശരീരത്തെ വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്ന്.
ഒരു കാമ്പയിന് പോലെ എന്റെ അമ്മയുടെയും സഹോദരങ്ങളുടെയും എന്റെ സുഹൃതുക്കളുടെയും എന്റെ പേരു വാളില്‍ എഴുതുന്നവരെയൊക്കെയും കെട്ടാലറക്കുന്ന അസഭ്യവര്‍ഷവും വധപീഡനഭീഷണികളും ചൊരിഞ്ഞുകൊണ്ടേയിരിക്കുകയാണ് ഇവര്‍.
മലയാളി…. തമിഴ്… തെലുങ്ക്… കന്നഠ..ഹിന്ദി… ഏതൊക്കെയോ ഭാഷകളില്‍…നിന്നും തെറി മാത്രമല്ലാ… എന്റെ ഫോട്ടോസ് വെച്ചു പലഭാഷകളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു…. സംഘപരിവാറിതെതിരെ പ്രതികരിച്ചതുകൊണ്ട് മാത്രമാണു ഞാനീ ആക്രമണത്തിനിരയാകേണ്ടിവന്നത്… ഇതു ഫാസിസം മാത്രമാണ്. ഞാന്‍ ഒരു മതത്തെയും അപമാനിച്ചില്ലാ.. ഒരിക്കലും അപമാനിക്കുകയുമില്ലെന്നും ദുര്‍ഗ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍… ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…. ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍.. അവരുടേതും കൂടിയാണു ഭാരതം… ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും ഭാരതം ഈ ഒരു കുറിപ്പോടുകൂടിയാണു ഞാനീ ചിത്രം വരച്ചത്….
ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടമായി ആരാധനാലയത്തില്‍ വച്ച് പീഡിപ്പിക്കുകയും… കൊലപ്പെടുത്തുകയും ചെയ്തവരെയും അവരെ സപ്പോര്‍ട്ട് ചെയ്തവരെയും കുറിച്ചായിരുന്നു ആ ചിത്രം. ലിംഗത്തില്‍ കുട്ടിയെ കെട്ടിയിട്ട ചിത്രം… അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്..
ഹിന്ദുമതത്തിന്റെ ചിഹ്നം ഉദ്ദരിച്ച ലിംഗമെന്നു പറഞ്ഞു എന്നെ ആക്രമിക്കുന്നവര്‍ ആരാണോ അവരാണു ശെരിക്കും ഹിന്ദുമതത്തെ ആക്രമിക്കുന്നത്…. രണ്ടാമത്തെ ചിത്രത്തിലും ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെയാണു ഉദ്ദേശിക്കുന്നത്….
ഒരു പിഞ്ചുകുഞ്ഞ് ദേവാലയത്തില്‍ വച്ച് ക്രൂരമായി പിച്ചിചീന്തപ്പെട്ടപ്പോള്‍… വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങള്‍ക്ക് ഇപ്പോള്‍ വ്രണപ്പെടുന്നത്…എന്റെ വാളിലും എന്റെ പേരു വച്ചിരുക്കുന്ന ഏതെങ്കിലുമൊരാളുടെ വാളിലോ നോക്കിയാല്‍ അറിയാം അവര്‍ എത്ര മാത്രം ഒരു സ്ത്രീശരീരത്തെ വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്നു….
ഒരു കാമ്പയിന് പോലെ എന്റെ ….എന്റെ അമ്മയുടെ….സഹോദരങ്ങളുടെ…. എന്റെ സുഹൃതുക്കളുടെ…. എന്തിനു… എന്റെ പേരു വാളില്‍ എഴുതുന്നവരെയൊക്കെ കെട്ടാലറക്കുന്ന അസഭ്യവര്‍ഷവും വധപീഡനഭീഷണികളും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു… മലയാളി…. തമിഴ്… തെലുങ്ക്… കന്നഠ..വശിറശ ലരേ… ഏതൊക്കെയോ ഭാഷകളില്‍… തെറി മാത്രമല്ലാ… എന്റെ ഫോട്ടോസ് വെച്ചു പലഭാഷകളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു…. സംഘപരിവാറിതെതിരെ പ്രതികരിച്ചതുകൊണ്ട് മാത്രമാണു ഞാനീ ആക്രമണത്തിനിരയാകേണ്ടിവന്നത്… ഇതു ഫാസിസം മാത്രമാണു…..
ഞാന്‍ ഒരു മതത്തെയും അപമാനിച്ചില്ലാ.. ഒരിക്കലും അപമാനിക്കുകയുമില്ലാ…..ഒരു സ്ത്രീയായോണ്ട് കേട്ടാലറക്കുന്ന വാക്കുകള്‍ കേട്ടാല്‍ പേടിച്ചോടുമെന്നു കരുതുന്നവര്‍ക്ക് തെറ്റി. നിങ്ങള്‍ നിങ്ങളുടെ നിലവാരം കുത്തിയൊഴുക്കുക… മതത്തിന്റെ പേരും പറഞ്ഞു എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികള്‍ക്കും നല്ല നമസ്കാരം