ദുർഗ കൃഷ്ണ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ഉടൽ. രതീഷ് രഘുനന്ദൻ 2022ൽ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ.
ദുർഗ കൃഷ്ണക്ക് പുറമെ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഉടലിലെ ദുർഗയുടെ കഥാപാത്രത്തിന് നേരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു.
സിനിമയിലെ ഇന്റിമേറ്റ് സീനുകൾ മാത്രം കൂടുതൽ ഷെയർ ചെയ്യപ്പെട്ടപ്പോൾ തനിക്ക് പ്രയാസം തോന്നിയിരുന്നു എന്നാണ് ദുർഗ പറയുന്നത്. അത്തരത്തിൽ ആ സിനിമയെയും തന്നെയും ജഡ്ജ് ചെയ്ത ഒരുപാട് പേരുണ്ടെന്നും മിർച്ചി മലയാളത്തോട് ദുർഗ പറഞ്ഞു.
‘ഉടലിലെ ഇന്റിമേറ്റ് സീനുകൾ മാത്രം കൂടുതലായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അതിൽ അതിനേക്കാൾ നല്ല എത്ര സീനുകൾ ഉണ്ടായിരുന്നു. ഞാൻ കൂടുതൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഉടൽ.
ലൊക്കേഷനിൽ വെച്ച് എനിക്ക് ഒരുപാട് പരിക്കൊക്കെ പറ്റിയിരുന്നു. ഞാൻ അത്രയും കഷ്ടപ്പെട്ട് ചെയ്തിട്ടുള്ള, അല്ലെങ്കിൽ ഒരുപാട് നല്ല ഭാഗങ്ങളുള്ള ചിത്രമാണ് ഉടൽ. അഭിനയത്തിന് പ്രാധാന്യമുള്ള ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ ആവട്ടെ എന്റേതാണെങ്കിലും ധ്യാനിന്റെ ആണെങ്കിലും അങ്ങനെ ഒരുപാട് രംഗങ്ങളുണ്ട്.
പക്ഷെ അതൊന്നും എവിടെയും ഷെയർ ആവാതെ അതിനെ കുറിച്ച് ഒന്നും സംസാരിക്കാതെ അതിലെ ഇന്റിമേറ്റ് സീൻസ് മാത്രം ഷെയർ ചെയ്ത് പോവുകയും അത് മാത്രം ഒരു ടോപിക്കായി എടുക്കുകയും ചെയ്തപ്പോൾ ഞാൻ വിചാരിച്ചിരുന്നു, എന്തുകൊണ്ട് ആളുകൾ അങ്ങനെ മാത്രം സിനിമയെ ജഡ്ജ് ചെയ്യുന്നുവെന്ന്.
ഈ സിനിമ ഇങ്ങനെയാണ് അല്ലെങ്കിൽ ഞാൻ ഇങ്ങനെയാണ് എന്നൊക്കെ ജഡ്ജ് ചെയ്തിട്ടുള്ള ഒരുപാട് ആളുകളുണ്ട്,’ദുർഗ കൃഷ്ണ പറയുന്നു.
Content Highlight: Durga Krishna Talk About Udal Movie