കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു കുടുക്ക് 2025. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് കൃഷ്ണ ശങ്കറിനെ തനിക്ക് പരിചയമില്ലായിരുന്നു എന്നാണ് ദുർഗ പറയുന്നത്.
ആദ്യമായി പരിചയപ്പെടുമ്പോൾ താൻ ഒരുപാട് ആറ്റിറ്റ്യൂഡ് കാണിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇരുവരും നല്ല അടുപ്പമായെന്നും ദുർഗ കൃഷ്ണ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘അന്ന് കുടുക്കിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് നമ്മളൊരു ഫോട്ടോഷൂട്ട് വെച്ചു. ഞാൻ അതിനുമുമ്പ് കിച്ചുവിനെ ഇതുവരെ കണ്ടിട്ടില്ല. ഒരുപാടാളുകൾ ഇങ്ങോട്ട് ആറ്റിറ്റ്യൂഡ് കാണിക്കാറുണ്ടല്ലോ, അതുകൊണ്ട് ഞാൻ ഇത്തിരി ആറ്റിറ്റ്യൂഡായിക്കോട്ടെയെന്ന് കരുതി കുറച്ച് മാറിയിരുന്നു.
ഞാൻ എന്റെ കൈയിൽ മൊയ്‌സ്ചറൈസർ ആകിയിട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് കിച്ചുവെന്നെ പരിചയപ്പെടാൻ വരുന്നത്. നായികയാണല്ലോ സംസാരിക്കാം എന്ന് കരുതി വന്നതാണ്. കിച്ചു വന്ന് പരിചയപ്പെടാനായി കൈ കാണിച്ചപ്പോൾ, ഞാൻ പറഞ്ഞു സോറി കൈ തരാൻ പറ്റില്ലയെന്ന്. അപ്പോൾ തന്നെ കിച്ചു എന്നെ കുറിച്ച്, എന്തൊരു അഹങ്കാരിയാണ് ഇവളെന്ന് കരുതിയിട്ടുണ്ടാവും.
പിന്നെ ഞാനും കിച്ചുവും രണ്ട് ഭാഗത്തേക്ക് ഇരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നൊന്നുമില്ല. അതിന്റെ ഇടയിൽ സിനിമയുടെ ആളുകൾ വന്നിട്ട്, നിങ്ങൾ എന്താണ് വിട്ട് നിൽക്കുന്നത്, ഒന്ന് അടുക്ക് എന്നൊക്കെ പറയുന്നുണ്ട്. കിച്ചുവാണെങ്കിലും ഇവളുടെ അടുത്ത് എങ്ങനെ അടുക്കാനാണ് എന്ന രീതിയിലാണ് ഇരിക്കുന്നത്.
അതിനിടയിൽ അവിടെ ഒരു പാട്ട് വെച്ചു. അത് കേട്ട് ഞാൻ സ്റ്റെപ്പിടാൻ തുടങ്ങി. ഞാൻ നോക്കുമ്പോൾ അപ്പുറത്തിന്ന് പുള്ളിക്കാരനും അതേ സ്റ്റെപ്പ്. അപ്പോഴാണ് ഞങ്ങൾ ചിരിച്ച് സംസാരിച്ചത്. പിന്നെ ഞങ്ങൾ നല്ല കമ്പനിയായി. എന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് കിച്ചു.
എന്റെ അമ്മയ്ക്കും അച്ഛനുമെല്ലാം കിച്ചുവിനെ അറിയാം. അതുപോലെ തന്നെയാണ് കിച്ചുവിന്റെ ഫാമിലിക്ക് ഞാനും,’ദുർഗ കൃഷ്ണ പറയുന്നു.
Content Highlight: Durga Krishna Talk About Krishna Shankar