| Tuesday, 30th January 2024, 4:29 pm

ഷൈനിനെ കാറിൽ കയറ്റി; അതിന് ശേഷം ഭയങ്കര ടെൻഷൻ ആയിരുന്നു: ദുർഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യർ ഇൻ അറേബ്യ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഷൈൻ ടോം ചാക്കോയുമൊത്തുള്ള രസകരമായ ഒരനുഭവം പങ്കുവെക്കുകയാണ് നടി ദുർഗ കൃഷ്ണ. മരുഭൂമിയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് താനും രണ്ട് ആർട്ടിസ്റ്റുകളും കാറിൽ ഇരിക്കുമ്പോൾ ഷൈൻ ടോം ചാക്കോ കുട പോലും ചൂടാതെ നടന്ന് വരികയാണെന്ന് ദുർഗ പറഞ്ഞു. വെയിലത്ത് നിൽക്കേണ്ടെന്ന് കരുതി ഷൈനിനെ കാറിലേക്ക് വിളിച്ച് ഇരുത്തിയെന്നും ദുർഗ പറയുന്നുണ്ട്.

എന്നാൽ കാറിൽ എത്തിയപ്പോൾ ഷൈൻ വണ്ടി എടുത്തോട്ടെയെന്നും അടുത്തുള്ള റിസോർട്ടിൽ പോകണമെന്നും പറഞ്ഞെന്ന് ദുർഗ കൂട്ടിച്ചേർത്തു. റിസോർട്ട് അടുത്താകുമെന്ന് കരുതിയെന്നും ലൊക്കേഷനിൽ തങ്ങളുടെ ഷോട്ടിന് വേണ്ടി വിളിക്കാൻ തുടങ്ങിയെന്നും ദുർഗ പറഞ്ഞു. അന്ന് താൻ ആകെ ടെൻഷൻ അടിച്ചെന്നും ദുർഗ ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ഞാനും വേറെ രണ്ട് ആർട്ടിസ്റ്റുകളും വണ്ടിയിൽ ഇരിക്കുകയാണ്. മരുഭൂമിയിലാണ് ഷൂട്ട് ചെയ്യുന്നത്. നല്ല ചൂടുണ്ട്. ഞങ്ങൾ വണ്ടി ഇരിക്കുന്നത് അത്രയും ചൂടത്ത് കുടയൊന്നും ഇല്ലാതെ ഒരാൾ റോഡിലൂടെ നടന്നു പോകുന്നു. ഷൂട്ട് തുടങ്ങാറായി എന്ന് പറഞ്ഞിട്ടുണ്ട്.

എന്റെ കൂടെയുള്ള ഒരു ആർട്ടിസ്റ്റ് ഷൈൻ ചേട്ടനെ വിളിച്ചു ‘എങ്ങോട്ടാ പോകുന്നത് കയറിയിരിക്കാൻ എന്ന് പറഞ്ഞു. ആള് വണ്ടിയിൽ വന്നു കയറി. ഞാൻ വണ്ടിയെടുത്തോട്ടെ, റിസോർട്ടിൽ പോവാനാണെന്നും ഡ്രോപ്പ് ചെയ്തിട്ട് വരാമെന്നും പറഞ്ഞു. ഞങ്ങൾ വിചാരിച്ചു അടുത്തെങ്ങാനും ആയിരിക്കുമെന്ന്.

ഞങ്ങളെ ഷോട്ടിന് വിളിച്ചു. ആകെ പെട്ടു. ഷൈൻ ചേട്ടൻ അവിടെ എത്തിയിട്ട് ഞങ്ങളെ ജ്യൂസ് കഴിക്കാൻ വേണ്ടി വിളിച്ചുകൊണ്ടിരിക്കുകയാണ്. അന്നേരം ഞങ്ങളെ ഷോട്ടിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കുകയാണ്. അന്ന് ഭയങ്കര ടെൻഷൻ അടിച്ചു,’ ദുർഗ പറയുന്നു.

എം.എം. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ചിത്രത്തിൽ ദുർഗക്ക് പുറമെ ധ്യാൻ ശ്രീനിവാസൻ, ഉർവശി, മുകേഷ്, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Durga krishna shares an incident with shine tom chakko

We use cookies to give you the best possible experience. Learn more