| Thursday, 23rd March 2023, 6:11 pm

ദുല്‍ഖര്‍ ഹോട്ടല്ല, ക്യൂട്ടാണ്; ഹോട്ടായി തോന്നിയത് ആ നടനെ: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൃഷ്ണ ശങ്കര്‍ ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സൈ-ഫൈ ത്രില്ലര്‍ ചിത്രമായിരുന്നു കുടുക്ക് 2025. ബില ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. കുടുക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മലയാള സിനിമയിലെ യൂത്തന്‍മാരെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് ദുര്‍ഗ കൃഷ്ണ.

കൃഷ്ണ ശങ്കറിനോടൊപ്പം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദുര്‍ഗ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. മലയാള സിനിമയിലെ യൂത്തന്മാരില്‍ ആരാണ് കൂടുതല്‍ ഹോട്ടായി തോന്നിയതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ദുര്‍ഗ തന്റെ മനസ് തുറന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിവരെ ഹോട്ട്‌നസിനനുസരിച്ച് റാങ്ക് ചെയ്യാനാണ് അവതാരക ആവശ്യപ്പെട്ടത്.

ഇതിന് മറുപടി പറയവെ പൃഥ്വിരാജിനെയാണ് മലയാളത്തില്‍ ഏറ്റവും ഹോട്ടായി തോന്നിയതെന്നാണ് ദുര്‍ഗ പറഞ്ഞത്. കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാനെ ക്യൂട്ട് ആന്റ് ഹാന്‍ഡ്‌സമായിട്ടാണ് തനിക്ക് തോന്നിയതെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

‘ലിസ്റ്റിലുള്ള നടന്മാരില്‍ പൃഥ്വിരാജ് ആണ് ഹോട്ടായിട്ട് എനിക്ക് തോന്നിയത്. അത് കഴിഞ്ഞ് ടൊവിനോ തോമസ്. ദുല്‍ഖറിനെ പിന്നെ എനിക്ക് ഹോട്ട് ആയിട്ടല്ല തോന്നിയത്. ഭയങ്കര ക്യൂട്ട് ആന്‍ഡ് ഹാന്‍ഡ്‌സം ആയിട്ടാണ് തോന്നിയിട്ടുള്ളത്,’ ദുര്‍ഗ കൃഷ്ണ പറഞ്ഞു.

കൂട്ടത്തില്‍ കല്യാണം കഴിഞ്ഞെങ്കിലും തനിക്ക് ഡേറ്റിംഗിന് പോവാന്‍ താല്‍പര്യം തോന്നിയ നടനാണ് രണ്‍ബീറെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

2022ല്‍ പുറത്തിറങ്ങിയ ഉടല്‍ എന്ന ചിത്രത്തിലെ ദുര്‍ഗയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. മോഹന്‍ലാല്‍ നായകനായ റാം ആണ് താരത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Content Highlight: Durga krishna rating malayalam youth stars

Latest Stories

We use cookies to give you the best possible experience. Learn more