|

ഉടലിന്റെ സമയത്ത് ധ്യാനിനോടെനിക്ക് ഭയങ്കര ദേഷ്യമായിരുന്നു; ഞാൻ അവിടുന്ന് മാറിയിരിക്കും: ദുർഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉടൽ സിനിമയുടെ സമയത്ത് തനിക്ക് ധ്യാനിനോട് ഭയങ്കര ദേഷ്യമായിരുന്നെന്ന് നടി ദുർഗ കൃഷ്ണ. ഷോട്ട് കഴിഞ്ഞാൽ താൻ ആ കഥാപാത്രമായിരുക്കുമെന്നും എന്നാൽ ധ്യാൻ ഭയങ്കര തമാശയാണെന്നും ദുർഗ പറഞ്ഞു. ഉടൽ സിനിമയിലെ തന്റെ കഥാപാത്രമായിരുന്നു താൻ അപ്പോഴെന്നും അതിനാൽ ധ്യാനിനോട് ദേഷ്യമായിരുന്നെന്നും ദുർഗ കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഉടൽ സിനിമയുടെ സമയത്ത് എനിക്ക് ധ്യാനിനോട് ഭയങ്കര ദേഷ്യം ആയിരുന്നു. ഷോട്ട് കഴിഞ്ഞെന്ന് പറഞ്ഞാലും ഞാൻ ആ കഥാപാത്രം(ഷൈനി) ആയിരുന്നു. ഷോട്ട് കഴിഞ്ഞാൽ ധ്യാൻ ഭയങ്കര തമാശയാണ്. ഇദ്ദേഹത്തിന്റെയൊപ്പം ഇരിക്കുമ്പോൾ എനിക്ക് ദേഷ്യം വരും. ഞാൻ കൂടെ ഇരിക്കില്ല. സിനിമ കഴിയുന്നതുവരെ ഞാൻ മാറിയിരിക്കും. എന്നെ ആരും ഡിസ്റ്റർബ് ചെയ്യേണ്ട എന്ന് കരുതി ഞാൻ എവിടെങ്കിലും ദൂരെ മാറിയിരിക്കും,’ ദുർഗ പറഞ്ഞു.

അയ്യർ ഇൻ അറേബ്യ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഷൈൻ ടോം ചാക്കോ കാണിച്ച ഒരു തമാശയെക്കുറിച്ചും ദുർഗ അഭിമുഖത്തിൽ പറഞ്ഞു. ‘ഞാനും വേറെ രണ്ട് ആർട്ടിസ്റ്റുകളും വണ്ടിയിൽ ഇരിക്കുകയാണ്. മരുഭൂമിയിലാണ് ഷൂട്ട് ചെയ്യുന്നത്. നല്ല ചൂടുണ്ട്. ഞങ്ങൾ വണ്ടി ഇരിക്കുന്നത് അത്രയും ചൂടത്ത് കുടയൊന്നും ഇല്ലാതെ ഒരാൾ റോഡിലൂടെ നടന്നു പോകുന്നു. ഷൂട്ട് തുടങ്ങാറായി എന്ന് പറഞ്ഞിട്ടുണ്ട്.

എന്റെ കൂടെയുള്ള ഒരു ആർട്ടിസ്റ്റ് ഷൈൻ ചേട്ടനെ വിളിച്ചു ‘എങ്ങോട്ടാ പോകുന്നത് കയറിയിരിക്കാൻ എന്ന് പറഞ്ഞു. ആള് വണ്ടിയിൽ വന്നു കയറി. ഞാൻ വണ്ടിയെടുത്തോട്ടെ, റിസോർട്ടിൽ പോവാനാണെന്നും ഡ്രോപ്പ് ചെയ്തിട്ട് വരാമെന്നും പറഞ്ഞു. ഞങ്ങൾ വിചാരിച്ചു അടുത്തെങ്ങാനും ആയിരിക്കുമെന്ന്.

ഞങ്ങളെ ഷോർട്ടിന് വിളിച്ചു. ആകെ പെട്ടു. ഷൈൻ ചേട്ടൻ അവിടെ എത്തിയിട്ട് ഞങ്ങളെ ജ്യൂസ് കഴിക്കാൻ വേണ്ടി വിളിച്ചുകൊണ്ടിരിക്കുകയാണ്. അന്നേരം ഞങ്ങളെ ഷോട്ടിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കുകയാണ്. അന്ന് ഭയങ്കര ടെൻഷൻ അടിച്ചു,’ ദുർഗ പറയുന്നു.

Content Highlight: Durga krishna abbout dhyan sreenivasan

Latest Stories