ദുർഗ കൃഷ്ണ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ഉടൽ. രതീഷ് രഘുനന്ദൻ 2022ൽ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ. ദുർഗ കൃഷ്ണക്ക് പുറമെ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഉടലിലെയും കുടുക്കിലെയും ദുർഗയുടെ കഥാപാത്രങ്ങൾക്ക് നേരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു.
ഉടൽ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ പോകുന്നു എന്ന് സംവിധായകൻ തന്നെ വിളിച്ചു പറഞ്ഞപ്പോൾ താൻ ആദ്യം ഇൻസ്റ്റഗ്രാമിലെ ടാഗ് ഓപ്ഷൻ ഓഫ് ചെയ്‌തെന്ന് ദുർഗ പറഞ്ഞു. തന്നെ ടാഗ് ചെയ്യേണ്ടെന്നും അത് തനിക്ക് കാണേണ്ടെന്നും ദുർഗ പറഞ്ഞു. അതുപോലെ കുടുക്കിന്റെ പ്രൊമോഷന് ശേഷം താൻ ഒരു അഭിമുഖത്തിലും ഇരുന്നിട്ടില്ലെന്ന് ദുർഗ പറഞ്ഞു. തന്റെ കുടുംബത്തെയൊക്കെ ഇതിലേക്ക് വലിച്ചിടുന്നത് തനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ദുർഗ പറഞ്ഞു.
‘ഉടൽ ഒ.ടി.ടിയിലേക്ക് വരുന്നു എന്ന് ഡയറക്ടർ വിളിച്ചു പറഞ്ഞപ്പോൾ, ഞാൻ ഉടനെ ചെയ്തിട്ടുള്ള കാര്യം എന്റെ ഇൻസ്റ്റാഗ്രാമിൽ ടാഗ് ചെയ്യുന്ന ഓപ്ഷൻ മാറ്റി കളഞ്ഞു എന്നതാണ്. എന്നെ ടാഗ് ചെയ്യേണ്ട. എനിക്ക് അത് കാണേണ്ട. ഉടൽ സിനിമ കഴിഞ്ഞതിന് ശേഷമാണ് കുടുക്ക് ചെയ്യുന്നത്.
കുടുക്കിന്റെ പ്രമോഷൻ കഴിഞ്ഞിട്ട് ഒരു ഇൻറർവ്യൂനും ഞാൻ ഇരുന്നിട്ടില്ല. കാരണം പേഴ്സണലി എന്റെ ഫാമിലിയെ ഒക്കെ ഭയങ്കരമായിട്ട് അതിലേക്ക് വലിച്ചിടാൻ തുടങ്ങിയപ്പോൾ എനിക്കത് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു,’ ദുർഗ കൃഷ്ണ പറഞ്ഞു.
റിലീസ് സമയത്ത് വലിയ പ്രേക്ഷക പ്രശംസയായിരുന്നു ഉടലിന് ലഭിച്ചത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. കുട്ടിച്ചായനായി ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുര്‍ഗ കൃഷ്ണയുടെ കഥാപാത്രത്തിന്റെ പേര്.
Content Highlight: Durga about udal movie’s character impact in her life