എസ്.എ ടി-ട്വന്റിയില്‍ നിന്നും ജോബര്‍ഗ് സൂപ്പര്‍ കിങ്സ് പുറത്ത്. ദര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് 69 റണ്‍സിന് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.
വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ടോസ് നേടിയ ജോബര്‍ഗ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്.
Today’s final score looks like… 😂💙 pic.twitter.com/ABuMVXhgAX
— Durban’s Super Giants (@DurbansSG) February 8, 2024
ദര്‍ബന്‍സ് ബാറ്റിങ് നിരയില്‍ സൗത്ത് ആഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ 30 പന്തില്‍ 74 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളുമാണ് ക്ലാസന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Thanking our stars for this man every day 🥺🧿 pic.twitter.com/rOlt6PAcFn
— Durban’s Super Giants (@DurbansSG) February 8, 2024
He came. He smashed. He finished 🙌💙 pic.twitter.com/NixVvN1bJD
— Durban’s Super Giants (@DurbansSG) February 8, 2024
വിയാന്‍ മള്‍ഡര്‍ 23 മൂന്ന് പന്തില്‍ 50 റണ്‍സും നേടി വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ജോബര്‍ഗിന്റെ ബൗളിങ് നിരയില്‍ നാന്ദ്ര ബര്‍ഗര്‍, ഡഗ് ബ്രസ്വെല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് 17.4 ഓവറില്‍ 142 റണ്‍സിന് പുറത്താവുകയായിരുന്നു. സൂപ്പര്‍ ജയന്റ്‌സ് ബൗളിങ് നിരയില്‍ ജൂനിയര്‍ ഡാല നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നവീന്‍ ഉള്‍ ഹഖ്, ഡേയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ ജയന്റ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Step 3: Make the Final ✅
We’ll be fighting for you this Saturday, Durban 💙🤝 pic.twitter.com/LhdSa7bNQM
— Durban’s Super Giants (@DurbansSG) February 8, 2024
സൗത്ത് ആഫ്രിക്ക ടി-20 ലീഗിന്റെ ഫൈനലില്‍ ഫെബ്രുവരി 10ന് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ് ആണ് സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍. ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Durban super giants beat Joburg super kings in SA T20.