കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സി ഫൈനലില്‍. സെമിയില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ഗോകുലം കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.
WE ARE INTO DURAND CUP FINAL !!!!!
UBAID MAKES TWO STUNNING SAVES
#GKFC #MALABARIANS #DurandCup— Gokulam Kerala FC (@GokulamKeralaFC) August 21, 2019
മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളായ ലാല്‍ റിന്‍ഡിക, സാന്റോസ്, ടോന്‍ഡോംബ എന്നിവര്‍ക്കു പിഴച്ചതോടെ ഗോകുലം ഫൈനലിലേക്ക്.
Its GOKULAM KERALA FC who books their place in the final of #DurandCup after a long three-hours battle against QUESS EAST BENGAL FC
End of Regulation Time | QEB 1 – 1 GKFC
End of Extra Time | QEB 1 – 1 GKFC
End of PENALTIES | QEB 2 – 3 GKFC#QEBvGKFC #DurandCup #IndianFootball— Durand Cup (@thedurandcup) August 21, 2019
മത്സരം 90 മിനിറ്റ് പിന്നിടുമ്പോള്‍ ആദ്യ പകുതിയില്‍ സമദ് മാലിക്ക് നേടിയ ഏക ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലായിരുന്നു. എന്നാല്‍, എക്‌സ്ട്രാ ടൈമായി അനുവദിച്ച ആറു മിനിറ്റിനിടെ ഗോകുലത്തിന് ലഭിച്ച പെനല്‍റ്റിയാണ് വഴിത്തിരിവായത്.
ഗോകുലം താരം ഇര്‍ഷാദിനെ ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് സിങ് വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തെ ഒപ്പമെത്തിച്ചു.
WATCH THIS VIDEO: