Film News
ഷാരൂഖ് ഖാൻ കുതിപ്പ് തുടരുന്നു ; പത്ത് ദിവസം കൊണ്ട് ഡങ്കി നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 31, 10:44 am
Sunday, 31st December 2023, 4:14 pm

രാജ് കുമാർ ഹിരാനി- ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഡങ്കി. ഡിസംബർ 21ന് ഇറങ്ങിയ ചിത്രം 323.77 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത്. റെഡ് ചില്ലീസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് കളക്ഷൻ അപ്ഡേറ്റ്സ് പുറത്തുവിട്ടത്.

ആദ്യദിനത്തില്‍ 50 കോടിയാണ് ഡങ്കി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഈ വർഷത്തെ ടോപ് ഗ്രോസർ പട്ടികയിൽ ചിത്രം ഉൾപെട്ടിട്ടുണ്ട് . ഡങ്കിയോടെ 1000 കോടി ക്ലബ്ബില്‍ ഒരേ വര്‍ഷം ഷാരൂഖ് ഹാട്രിക് അടിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പത്താനും ജവാനും 1000 കോടി നേടിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഡങ്കിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാജ്കുമാര്‍ ഹിരാനി തന്നെയാണ് ഡങ്കിയുടെ തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ഡങ്കി നിര്‍മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍ കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ്.

ബൊമാന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് ഡങ്കിയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ, ജബല്‍പൂര്‍, കശ്മീര്‍, ബുഡാപെസ്റ്റ്, ലണ്ടന്‍, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഡങ്കിക്ക് അമന്‍ പന്താണ് പശ്ചാത്തലസംഗീതം പകര്‍ന്നത്. പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി.കെ. മുരളീധരന്‍, മനുഷ് നന്ദന്‍, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍.

Content Highlight: Dunki movie’s latest collection report