എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായി അപരന്‍; പിടിച്ചത് 1500ല്‍ അധികം വോട്ട്
KERALA BYPOLL
എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായി അപരന്‍; പിടിച്ചത് 1500ല്‍ അധികം വോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 10:20 am

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ  എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായി അപരന്റെ വോട്ട് നേട്ടം. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയിക്കാണ് അപരന്റെ ഭീഷണി.

ഒടുവില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ അപരന്‍ മനു കെ.എം 1684 വോട്ടുകള്‍ നേടി. 136 പോളിംഗ് ബുത്തുകളില്‍ 85 സ്ഥലങ്ങളിലെ വോട്ട് എണ്ണിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് 26401 വോട്ടുകള്‍ ആണ് നേടിയത് തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയി 22571 വോട്ടുകളാണ് നേടിയത്.

3083 വോട്ടുകളുടെ ലീഡാണ് യു.ഡി.എഫിന് ഉള്ളത്. ആദ്യ ഘട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാലായിരുന്നു ലീഡ് ചെയ്തത്. മൂന്ന് പോസ്റ്റല്‍ വോട്ടുകളും ബി.ജെ.പിക്കാണ് ലഭിച്ചത്.

എറണാകുളത്ത് 123 സര്‍വ്വീസ് വോട്ടുകളും മൂന്ന് പോസ്റ്റല്‍ വോട്ടുകളുമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.ഫ് മികച്ച ലീഡ് നേടിയ മണ്ഡലമാണ് എറണാകുളം. ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.