മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീത രാമം എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വർഷത്തെ വലിയ വിജയമായി മാറി.
ഏകദേശം ഒരു വർഷത്തിന് ശേഷം ഒരു ദുൽഖർ സൽമാൻ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമിറങ്ങിയ ലക്കി ഭാസ്കർ മികച്ച അഭിപ്രായമാണ് ബോക്സ് ഓഫീസിൽ നേടുന്നത്.
താൻ സിനിമയിൽ പഞ്ച് ഡയലോഗുകൾ പറയുമ്പോൾ അതിന്റെ അർഹതയെ കുറിച്ച് പ്രേക്ഷകർ ചിന്തിക്കാറുണ്ടെന്ന് ദുൽഖർ പറഞ്ഞു. സൂപ്പർ സ്റ്റാറുകൾക്ക് മാത്രമാണ് അങ്ങനെയുള്ള ഡയലോഗ് പറയാനുള്ള അവകാശം പ്രേക്ഷകർ നൽകിയിട്ടുള്ളതെന്നും ദുൽഖർ പറഞ്ഞു.
‘ഞാൻ സിനിമയിൽ ഒരു പഞ്ച് ഡയലോഗ് പറയുമ്പോൾ അതിനുള്ള അർഹതയെ ചോദ്യം ചെയ്യാറുണ്ട്. കാരണം അങ്ങനെ ഒരു ഡയലോഗ് പറയാനുള്ള റൈറ്റ് കൊടുത്തിരിക്കുന്നത് ചുരുക്കം ചില ആളുകൾക്കാണ്.
വലിയ സൂപ്പർ സ്റ്റാറുകൾക്ക് മാത്രമാണ് പ്രേക്ഷകർ അങ്ങനെയൊരു അവസരം നൽകിയിട്ടുള്ളത്. നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാൽ, എടാ നീയൊന്നും അത്രക്ക് ആയിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുക.
ഞാനത് പിടിച്ചാലും അത്ര നന്നാവില്ല. എനിക്ക് തോന്നുന്നത് ഇനിയും കുറച്ച് കാലം അതിന് വേണ്ടി വരുമായിരിക്കും,’ദുൽഖർ പറയുന്നു.
Content Highlight: Dulqure Salman About Punch Dialogues