മലയാളത്തിന്റെ എം.ടിക്ക് അനുശോചനവുമായി നടൻ ദുൽഖർ സൽമാൻ. ആ മഹത്വത്തെ അറിയാനും സ്പർശിക്കാനും കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ് എന്നാണ് രണ്ടുവാക്കുകളിലൂടെ ദുൽഖർ പറഞ്ഞത്. എം.ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിലാണ് ദുൽഖർ തന്റെ അനുശോചനം അറിയിച്ചത്.
കലാരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പ്രമുഖർ എം.ടിക്ക് അനുശോചനമായി നേരത്തെ മുന്നോട്ട് വന്നിരുന്നു. നടൻ മമ്മൂട്ടി എം.ടിയുടെ വിയോഗത്തെ കുറിച്ച് വൈകാരികമായാണ് എഴുതിയത്. എം.ടിയാണ് തന്നെ കണ്ടെത്തിയതെന്ന് ചിലരെങ്കിലും പറയാറുണ്ടെന്നും കാണാൻ ആഗ്രഹിച്ചതും അദ്ദേഹത്തെ കണ്ടെത്തിയതും താനായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് എം.ടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഈ നിമിഷം തന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ മനസിലെന്നാണ് മോഹൻലാൽ എം.ടിയുടെ വിടവാങ്ങലിനെ കുറിച്ച് പ്രതികരിച്ചത്. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ വ്യക്തിയാണ് അദ്ദേഹമെന്നും ആ ഇതിഹാസം മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന എം.ടി വാസുദേവൻ നായർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡിനിയുടെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം വഷളായതിനാല്‍ നില ഗുരുതരമായി തുടരുകയായിരുന്നു.
സാഹിത്യത്തിന് പുറമെ നിരവധി മലയാള ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് എം.ടി. ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം നാല് തവണ നേടി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 1995ല്‍ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു.
Content Highlight: Dulqure Salman About M.t.Vasudevan Nair