മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.
വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീത രാമം, ലക്കി ഭാസ്‌ക്കർ എന്ന തെലുങ്ക് ചിത്രങ്ങളിലൂടെ കരിയറിലെ വലിയ വിജയങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ചില കഥാപാത്രങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്താറുണ്ടെന്നും അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ടെന്നും ദുൽഖർ പറയുന്നു. സിനിമകളെ സ്വയം വിലയിരുത്തി മുന്നോട്ടുപോകണം എന്നതാണ് വാപ്പച്ചി തനിക്ക് തന്നിട്ടുള്ള നിർദേശമെന്നും വാപ്പച്ചിയുടെ ഇഷ്ടപെട്ട ഒരുപാട് സിനിമകളുണ്ടെന്നും ദുൽഖർ പറഞ്ഞു. ഉപരി പഠനത്തിനായി യു.എസിലേക്ക് പോയപ്പോൾ ബിഗ്.ബിയുടേയും ദളപതിയുടെയും സി.ഡിയായിരുന്നു തന്റെ കയ്യിൽ ഉണ്ടയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുന്നൊരുക്കങ്ങൾ ആവശ്യമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്, ആദ്യ കാഴ്ച്ചയിൽ തന്നെ പ്രകടമായ മാറ്റം ആവശ്യപ്പെടുന്ന ചിലത്, അവക്കുവേണ്ടിയെല്ലാം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ജീവിച്ചിരുന്ന വ്യക്തിയുടെ കഥ സിനിമയാക്കുമ്പോൾ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കൂടുതലായി അന്വേഷണങ്ങൾ നടത്താറുണ്ട്. അവർ സഞ്ചരിച്ചവഴികളിലൂടെയും അവരുമായി പരിചയമുള്ള ആളുകളുമായെല്ലാം സംസാരിക്കാൻ ശ്രമിക്കാൻ ശ്രമിക്കും.
സിനിമാ ചിത്രീകരണം കഴിഞ്ഞാണ് ഞാനും വാപ്പച്ചിയും പലപ്പോഴും വീട്ടിലേക്കെത്തുന്നത്, അതിനുശേഷം അവിടെവച്ചും സിനിമ തന്നെ ചർച്ച ചെയ്യുകയെന്നത് പലപ്പോഴും രണ്ടുപേർക്കും പ്രയാസമാകും. സിനിമകളെ സ്വയം വിലയിരുത്തി മുന്നോട്ടുപോകണം എന്നതാണ് വാപ്പച്ചി എനിക്ക് നൽകിയ നിർദേശം. വാപ്പച്ചിയുടെ പ്രിയപ്പെട്ട ഒരുപാട് സിനിമകളുണ്ട്.
പണ്ട് സ്‌കൂൾ കാലം കഴിഞ്ഞ് യു.എസിലേക്ക് ഉപരി പഠനത്തിനായി പറക്കുമ്പോൾ ബാഗിൽ ദളപതിയുടെ സി.ഡി ഉണ്ടായിരുന്നു. ദുബായിൽ കഴിയുന്ന സമയത്ത് കുറേക്കാലം ബിഗ് ബിയുടെ സി.ഡി ഇടക്കിടെ കാണുന്ന പതിവുണ്ടായിരുന്നു. അഴകിയരാവണൻ എനിക്കിഷ്ടപ്പെട്ട മറ്റൊരു സിനിമയാണ്,’ദുൽഖർ പറയുന്നു.
Content Highlight: Dulqure Salman About His Favorite Movies Of Mammootty