തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ ദേശീയതലത്തില്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലേക്ക് കണ്ണോടിക്കണമെന്ന് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.
“ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വേണമെന്ന് അപേക്ഷിക്കുകയാണ്. ഒരോ ദിവസവും സ്ഥിതി അതീവ ഗുരുതരമാണ്.”- ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും തമിഴ് സിനിമാ താരം സിദ്ധാര്‍ത്ഥും ദേശീയ മാധ്യമങ്ങളുടെ അവഗണനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ALSO READ: Vajpayee is dead, Kerala isn’t; Dear national media, we need attention
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു റസൂല്‍ പൂക്കുട്ടി പ്രതിഷേധം അറിയിച്ചത്.
ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേയ്ക്ക് കൊണ്ടുവരണമെന്നായിരുന്നു സിദ്ധാര്‍ഥ് അഭ്യര്‍ത്ഥിച്ചത്.
ഇതിന്റെ ഭാഗമായി #keralaDonationChallenge എന്നൊരു ക്യാമ്പയിന് സാമൂഹിക മാധ്യമങ്ങളില്‍ സിദ്ധാര്‍ഥ് തുടക്കം കുറിച്ചു. “എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
2015 ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താല്‍പര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓര്‍മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്.
ഈ സമയത്ത് നിങ്ങളുടെ ചെറിയ സഹായങ്ങള്‍ വലിയ സഹായമാകും. അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. ദുരന്തത്തെപ്പറ്റി എല്ലാവരിലും അവബോധമുണ്ടായിരിക്കണം. നിങ്ങള്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കണം”.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് നടന്‍ സിദ്ധാര്‍ഥ് അറിയിച്ചു.
WATCH THIS VIDEO: