[]നസ്രിയയും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ സലാല മൊബൈല്‍സ് ഏറെ പ്രതീക്ഷകളാണ് സിനിമാസ്വാദകര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ രണ്ടു പേരുടേയും ഹിറ്റ് ചിത്രങ്ങളുടെ പാരമ്പര്യം തിരുത്തിക്കുറിച്ചു കൊണ്ടാണ് സലാല മൊബൈല്‍സ് തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പക്ഷേ ചിത്രത്തില്‍ ക്ലിക്കായ ഒരു ജോഡിയുണ്ട്. ദുല്‍ഖറും ദുല്‍ഖറിന്റെ ഉറ്റ സുഹൃത്തായി വേഷമിട്ടിരിക്കുന്ന ജേക്കബ് ഗ്രിഗറിയുടേയും.
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ “എ.ബി.സി.ഡി”യിലൂടെയാണ് ദുല്‍ഖര്‍- ഗ്രിഗറി കോമ്പിനേഷന്‍ ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്.
“സലാല മൊബൈല്‍സിലും” ഇരുവരുടേയും കോമ്പിനേഷന്‍ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.
“എ.ബി.സി.ഡി”യില്‍ ദുല്‍ഖറും ഗ്രിഗറിയും അവതരിപ്പിച്ച കഥാപാത്രങ്ങളും ഇരുവരും ഒന്നിച്ചെത്തിയ കഥാ സന്ദര്‍ഭങ്ങളും വലിയ ഹിറ്റായിരുന്നു.
“സലാല”യിലും പ്രേക്ഷകരെ ചിരിപ്പിച്ച എല്ലാ മുഹൂര്‍ത്തങ്ങളും ദുല്‍ഖര്‍- ഗ്രിഗറി കൂട്ടുകെട്ടില്‍ നിന്നു പിറന്നവയാണ്.
ഇനിയും ഇരുവരുടേയും കോമ്പിനേഷന്‍ ട്രീറ്റുകള്‍ക്കായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നുവെന്നാണ് ഈ ന്യൂജനറേഷന്‍ കോമഡി ജോഡിയ്ക്ക് കിട്ടിയ കയ്യടികള്‍ കാണിക്കുന്നത്.