കൊച്ചി: മലയാള സിനിമയില്‍ തന്നെ വന്‍മാറ്റങ്ങള്‍ക്ക് വഴി തെളിച്ച സിനിമകളില്‍ ഒന്നാണ് പ്രേമം. നിവിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ഈ ചിത്രം അന്നുവരെയുണ്ടായിരുന്ന ബോക്‌സോഫീസ് കളക്ഷനുകളെ വെട്ടിച്ചിരുന്നു.
നിവിന്‍ പോളിയുടെ സൂപ്പര്‍ സ്റ്റാര്‍ഡം ആരംഭിച്ചത് പ്രേമത്തിലൂടെയായിരുന്നു. എന്നാല്‍ പ്രേമത്തില്‍ നായകനാവേണ്ടിയിരുന്നത് നിവിന്‍ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നുപറച്ചില്‍. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നുത്. താനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെ കാസ്റ്റ് ചെയ്യാന്‍ ആയിരുന്നു തീരുമാനിച്ചത്.
എന്നാല്‍ പിന്നീട് നിവിനുമായുള്ള എന്റെ അടുപ്പം വെച്ച് നിവിന്‍ നായകനാകുകയായിരുന്നെന്നന്നും അല്‍ഫോന്‍സ് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം വെള്ളിയാഴ്ച പുറത്തുവിടും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക