ഫാദേഴ്സ് ഡേയായ ഇന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ചിത്രമാണ് ഈ മണിക്കൂറുകളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ദുല്‍ഖറിന്റെ മകള്‍ അമീറ മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അടിക്കുറിപ്പുകള്‍ ആവശ്യമില്ലാത്ത ചിത്രം, ചിത്രം ആയിരം വാക്കുകള്‍ സംസാരിക്കും, എന്റെ ഏറ്റവും വലിയ സന്തോഷം, എന്റെ പിതാവും മകളും, ദൈവത്തിന് നന്ദി തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചാണ് ലോക്ഡൗണ്‍ സമയത്ത് കൊച്ചുമകളും മമ്മൂട്ടിയും തമ്മിലുള്ള ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലുള്ള മമ്മൂട്ടിയാണ് ചത്രത്തിലുള്ളത്.
എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍ എന്ന ക്യാപഷനിലായിരുന്നു മറിയത്തിന് നേരത്തെ മമ്മൂട്ടി പിറന്നാള്‍ ആശംസിച്ചിരുന്നത്.
കൊച്ചുമകളുടെ ഒരു ക്യൂട്ട് ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം ഇങ്ങനെ കുറിച്ചിരുന്നത്. മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം പിറന്നാള്‍.
ഫാദേഴ്സ് ഡേയില്‍ മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി ആശംസകളുമായി രംഗത്തെത്തിയിരുന്നു. നടന്‍ തിലകനെ അനുസ്മരിച്ച് മകന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ മകനോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഈ പിതൃദിനത്തില്‍ എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെയ്ക്കാനുള്ളത് എന്നു പറഞ്ഞുകൊണ്ടാണ് ഷമ്മി തിലകന്റെ മകനെ തിലകന്‍ എടുത്തുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൂര്യനെ പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല,
കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല,
എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടമെന്നും അച്ഛന്‍ തനിക്കെന്നും സൂപ്പര്‍ഹീറോ തന്നെയായിരുന്നെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കിലെഴുതി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Dulquer shared a picture of Mammootty tying the hair of Dulquar’s daughter Amira Mariam.