ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഹൈപ്പ് കണ്ട് ഭയം തോന്നിയിട്ടുണ്ട് എന്ന് പറയുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. അപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
എവിടെ പ്രൊമോട്ട് ചെയ്യാന്‍ പോയാലും അവിടുത്തെ മീഡിയയ്ക്കും പ്രേക്ഷകര്‍ക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ടെന്നും. ഒരു മലയാള സിനിമയ്ക്ക് അത് കിട്ടുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഉള്ളതെന്നും ദുല്‍ഖര്‍ പറയുന്നു.
സിനിമയുടെ ഹൈപ്പ് കണ്ടിട്ട് ശരിക്കും ഭയപ്പെട്ടു പോയിട്ടുണ്ട് എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
‘ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു ലൈഫ്, എനര്‍ജി ഒക്കെ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യത്തെ ഒരു പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച ഒരു സ്‌നേഹവും സ്വീകാര്യതയുമുണ്ട്. അത് മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നും ലഭിച്ചു. ഹൈപ്പ് വളരുന്നതിനനുസരിച്ച് പിന്നിലുള്ള പ്രയത്‌നം ഞങ്ങളും വര്‍ധിപ്പിച്ചു. വലുപ്പം ആ സിനിമ തന്നെ തീരുമാനിച്ചതാണ്. ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടിട്ടുണ്ട് ആ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല.
ആദ്യത്തെ പോസ്റ്റര്‍ വൈറല്‍ ആയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആര്‍ക്കും ശരിക്ക് മനസിലായില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അപ്പോള്‍ മുതലേ ഒരു ഉത്തരവാദിത്തം തോന്നി എല്ലാവര്‍ക്കും ഒരു പേടി തോന്നി.
എവിടെ പ്രൊമോട്ട് ചെയ്യാന്‍ പോയാലും അവിടുത്തെ മീഡിയയ്ക്കും പ്രേക്ഷകര്‍ക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്ക്ക് അത് കിട്ടുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.
ബോംബെയിലെ ആവേശം കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. എന്റെ ഒരു പേടി ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായി കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്പോള്‍ അതില്‍ എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്‌സ് ചെയ്തിട്ടാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്,’ ദുല്‍ഖര്‍ പറയുന്നു.
സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: Dulquer salman says that he feels fear about the hype of king of kotha movie