മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയെന്ന് വിളിച്ചാണ് മിക്കവരും ദുല്‍ഖറിനെ അഭിസംബോധന ചെയ്യാറുള്ളത്.
വാഹനങ്ങളോട് ഏറെ പ്രിയമുള്ള നടനാണ് ദുല്‍ഖര്‍. ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ മുന്‍പ് പറഞ്ഞ അനുഭവമാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ബൈക്ക് വാങ്ങിത്തരണമെന്ന് ചെറുപ്പത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപ്പയായ മമ്മൂട്ടി പറഞ്ഞ കാര്യമാണ് ദുല്‍ഖര്‍ പറയുന്നത്. ബൈക്ക് ഒരിക്കലും വാങ്ങിത്തരില്ലെന്ന് മമ്മൂട്ടി പറഞ്ഞതായി ദുല്‍ഖര്‍ ഓര്‍ക്കുന്നു.
എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോള്‍ കാറ് വേണമെങ്കില്‍ മേടിച്ചു തരാം, എന്നാല്‍ ബൈക്ക് ഈ ജന്മത്തില്‍ മേടിച്ചു തരില്ലെന്ന്. ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്, ദുല്‍ഖര്‍ പറയുന്നു.
അന്നൊന്നും കയ്യില്‍ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.