സച്ചിന് ടെണ്ടുല്‍ക്കര്‍ക്കൊപ്പം വേദി പങ്കിട്ട് ദുല്‍ഖര്‍ സല്‍മാന്‍. ഹൈദരാബാദില്‍ നെറ്റ് സീറോ സ്‌പോര്‍ട്ടിങ് കാറുകളില്‍ സൂപ്പര്‍സോണിക് സ്പീഡില്‍ ലോകപ്രശസ്തരായ റേസേഴ്‌സിന്റെ മത്സരം കാണാനെത്തിയതാണ് ഇരുവരും.
ദുല്‍ഖറിനും സച്ചിനും പുറമെ യഷ്, ചിരഞ്ജീവി, രാം ചരണ്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. പരിപാടിയുടെ മുഖ്യാഥിതികളായിട്ടാണ് ഇവര്‍ എത്തിയത്. വേദിയിലിരിക്കുന്നതിനിടയില്‍ ദുല്‍ഖര്‍ സച്ചിനോട് സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സച്ചിന്‍ ആരാധകരും ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നവരും വലിയ ആവേശത്തോടെയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 2022-2023 ഫോര്‍മുല ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക്കലി പവേര്‍ഡ് ഫോര്‍മുല ഇ റേസ് ആദ്യമായി ഇന്ത്യയില്‍ നടന്നത്.
ആയിരക്കണക്കിന് റേസിങ് ആരാധകര്‍ തടിച്ചുകൂടിയ വേദിയില്‍ സച്ചിന് പുറമെ നിരവധി സ്‌പോര്‍ട്ട്‌സ് താരങ്ങളും ആശംസകള്‍ അറിയിക്കാനായി എത്തിയിരുന്നു. ജീന്‍ എറിക് വെര്‍നെ ഒന്നാമതായി മത്സരത്തില്‍ ഫിനിഷ് ചെയ്തപ്പോള്‍ നിക്ക് കാസിഡി, സെബാസ്റ്റ്യന്‍ ബ്യൂമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അതേസമയം അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ നായകനാകുന്ന അടുത്ത സിനിമ. ഐശ്വര്യ ലക്ഷ്മി, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓണം റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.