കോടികിലുക്കവുമായി ദുല്‍ഖറിന്റെ സീതാരാമം; ആദ്യ ദിനം നേടിയത്
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
മേക്കിങ്ങിലും കഥയിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോഡുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രം ലോകമെമ്പാടുനിന്നും വലിയ കളക്ഷന്‍ തന്നെ നേടിയെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രം യു.എസില്‍ നിന്ന് മാത്രം ആദ്യ ദിനം 1.67 കോടിയിലേറെ രൂപയാണ് കളക്ഷനായി സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. പ്രിമിയര്‍ ഷോ കളക്ഷന്‍ ഉള്‍പ്പടെയാണ് ചിത്രത്തിന് ഇത്രേം കളക്ഷന്‍ കിട്ടിയിരിക്കുന്നത്.
ഒരു മലയാള നടന് യു.എസില്‍ ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ കളക്ഷനാണ് സീതാരാമത്തിലൂടെ ദുല്‍ഖറിന് ലഭിച്ചത്.
ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് മാത്രം 6 കോടിയിലധികം രൂപ നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ഷോ കണ്ട് ദുല്‍ഖറും നടി മൃണാളും വികാരഭരിതരായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ചിത്രം പോയറ്റിക്ക് ലൗ സ്റ്റോറിയാണ് എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം.
സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി റീലീസിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. .
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവരെ കൂടാതെ രശ്മിക മന്ദാന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത്.
Content Highlight: Dulquer salman’s Sita Ramam first day collection is out now