വെറും രണ്ട് തെലുങ്ക് ചിത്രങ്ങള്‍ കൊണ്ട് ഇന്‍ഡസ്ട്രയില്‍ വളരെ മികച്ച ഫാന്‍ ബെയ്‌സ് ഉണ്ടാക്കിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയിലൂടെയായിരുന്നു ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റം. തെലുങ്കിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തിയത്. ആദ്യ തെലുങ്ക് ചിത്രത്തിലെ അഭിനയം തന്നെ വിരവധി പ്രശംസകള്‍ നേടിക്കൊടുത്തു. രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീതാ രാമവും ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം നടത്തി.
ദുല്‍ഖര്‍ നായകനായ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍. വാത്തിക്ക് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 90-കളില്‍ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതത്തില്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സെപ്റ്റംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. എന്നാല്‍ അന്നേ ദിവസം മറ്റൊരു ബ്രഹ്‌മാണ്ഡ സിനിമയും റിലീസാകുന്നുണ്ട്. പവന്‍ കല്യാണ്‍ നായകനാകുന്ന ദേ കോള്‍ ഹിം ഓ.ജിയുടെ കൂടെയാണ് ദുല്‍ഖര്‍ ചിത്രം ഏറ്റുമുട്ടുന്നത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സ്റ്റാറിന്റെ കൂടെ ദുല്‍ഖര്‍ ക്ലാഷ് റിലീസ് വെക്കുന്നത് ആകാംക്ഷയോടെയാണ് സിനിമാലോകം നോക്കി കാണുന്നത്.
തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് പവന്‍ കല്യാണ്‍. പവര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന പവന്റെ ഏറ്റവും പുതിയ ചിത്രമാണ് ദേ കാള്‍ ഹിം ഒ.ജി. സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. തന്റെ സ്വന്തം പാര്‍ട്ടിയായ ജനസേനക്ക് വേണ്ടി പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുമ്പ് പവന്‍ ചെയ്തുതീര്‍ത്ത സിനിമ കൂടിയാണ് ഇത്. 2022ല്‍ ഷൂട്ട് തുടങ്ങിയ ചിത്രം സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്.
Content Highlight: Dulquer Salman’s new movie Lucky Bhaskar going to clash release with Pawan Kalyan’s OG