നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. കുടുംബത്തിലെ അംഗം തന്നെയാണ് ഷാനിയെന്നും എന്ത് ആവശ്യത്തിനും കൂടെയുണ്ടാകുമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
‘ഇവന്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗം തന്നെയാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ചിലപ്പോഴൊക്കെ ആവശ്യമില്ലാത്തപ്പോഴും ഇവനുണ്ടാകും. തമാശയൊക്കെ അവിടെ നില്‍ക്കട്ടെ, നിന്റെ അടുത്ത് മാത്രം ഞാന്‍ പുറത്തെടുക്കുന്ന പിടിവാശികളൊക്കെ സഹിച്ചിങ്ങനെ നില്‍ക്കുന്നതിന് ഒരുപാട് നന്ദി. ഞങ്ങളെല്ലാവരും ഒരുപോലെ വിശ്വസിക്കുന്ന ആളാണ് നീ. ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാ’ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഷാനിയോടൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് കുറിപ്പിന് താഴെ ഷാനിക്ക് ആശംസകളുമായെത്തിയത്. ദുല്‍ഖറും ഷാനിയും കെട്ടിപ്പിടിച്ചു ചിരിച്ചു നില്‍ക്കുന്ന ചിത്രം ഗംഭീരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന രണ്ട് സുഹൃത്തുക്കളെന്നാണ് ചില കമന്റുകള്‍.
നീ കൊ ഞാ ചാ, ബി ടെക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഷാനി ഷാകി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ദുല്‍ഖറടക്കം നിരവധി സിനിമാതാരങ്ങളുടെ ഫോട്ടോ ഷൂട്ടും ഷാനി നടത്തിയിട്ടുണ്ട്.
മാര്‍ച്ചില്‍ ഷാനി കൊച്ചിയില്‍ വെച്ച് നടത്തിയ ഫോട്ടോ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ‘എ ഫോറസ്റ്റ് ഫയറി’ എന്ന എക്‌സിബിഷനില്‍ ഷാനി തന്റെ ഫോണിലെടുത്ത ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക