| Wednesday, 21st April 2021, 4:04 pm

പൊലീസ് കഴിഞ്ഞു ഇനി പട്ടാളക്കാരന്‍; രാം നവമി ദിനത്തില്‍ 'ലെഫ്റ്റനന്റ് റാമി'ന്റെ വീഡിയോ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: രാം നവമി ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ശ്രീരാമന്റെ പ്രണയത്തിന് വേണ്ടിയുള്ള യുദ്ധം ചരിത്രമാണ്, ഞങ്ങളുടെ ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ ഉടന്‍ കാണാം എന്ന് വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലെഫ്റ്റ്‌നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യു.

സ്വപ്ന സിനിമാസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മ്മിക്കുന്ന ചിത്രം വൈജയന്തി മൂവീസാണ് അവതരിപ്പിക്കുന്നത്.കാശ്മീരിലാണ് ലെഫ്റ്റനന്റ് റാമിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

കശ്മീരില്‍ നിന്നുള്ള ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dulquer Salman releases video of ‘Lieutenant Ram’ on Ram Navami Day

We use cookies to give you the best possible experience. Learn more