| Sunday, 17th July 2022, 12:12 pm

സോളമനായി ജോജു; ത്രില്ലിങ് വീഡിയോ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘സോളമന്റെ തേനീച്ച’കളിലെ പ്രധാന കഥാപാത്രമായ സോളമനെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജ്. കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ത്രില്ലടിപ്പിക്കുന്ന 42 സെക്കന്റ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്‍.ജെ. ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. നേരത്തെ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. വിന്‍സി അലോഷ്യസ്, മണികണ്ഠന്‍, ഷാജു ശ്രീധര്‍, ജോണി ആന്റണി തുടങ്ങിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരുന്നത്.

ഛായാഗ്രഹണം അജ്മല്‍ സാബു, തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍ എന്നിവര്‍ നിവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന- വിനായക് ശശികുമാര്‍ & വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കല- അജയ് മാങ്ങാട്, ഇല്ലുസ്ട്രേഷന്‍- മുഹമ്മദ് ഷാഹിം.

വസ്ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോള്‍, പി.ആര്‍.ഒ- എ എസ് ദിനേശ്. സൗബിനെ നായകനായ മ്യാവൂ ആണ് ലാല്‍ ജോസിന്റെ ഒടുവില്‍ പുറത്തുവന്ന ചിത്രം.

Content Highlight : Dulquer salman released the Character teaser of solamanate thenichakal

Latest Stories

We use cookies to give you the best possible experience. Learn more