| Wednesday, 9th August 2023, 9:55 am

വാപ്പിച്ചിയുടെ ആ ചിത്രം കണ്ടാൽ സങ്കടം വരും; പ്രിയപ്പെട്ട മമ്മൂട്ടി ചിത്രത്തെപ്പറ്റി ദുൽഖർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ തനിയാവർത്തനം എന്ന ചിത്രമാണ് തനിക്ക് ഏറ്റവുമിഷ്ടമെന്ന് നടൻ ദുൽഖർ സൽമാൻ. ചിത്രം കണ്ടാൽ വളരെ സങ്കടം തോന്നുമെന്നും അത്തരമൊരു ചിത്രം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നും ദുൽഖർ പറഞ്ഞു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത് ഏതാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ.

‘വാപ്പിച്ചിയുടെ ചിത്രങ്ങളിൽനിന്നും ഏറ്റവും ഇഷ്ടമുള്ളത് നോക്കി തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിൽനിന്നും ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളത് അതിലും ബുദ്ധിമുട്ടാണ്.

തനിയാവർത്തനം എന്ന ചിത്രം കണ്ടാൽ വളരെ സങ്കടം തോന്നും. അതിനുമുൻപ് അത്തരത്തിലൊരു ചിത്രം ഉണ്ടായിട്ടില്ല. ആ ചിത്രത്തിന് ശേഷം അതുപോലൊരു സിനിമ ഉണ്ടായിട്ടില്ലെന്നുള്ളതാണ് സത്യം,’ ദുൽഖർ പറഞ്ഞു.

അഭിമുഖത്തിൽ അദ്ദേഹം മുതിർന്ന നടിമാരെപ്പറ്റിയും സംസാരിച്ചു. തനിക്ക് കജോളിന്റെ കൂടെ വർക്ക്‌ ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും കജോൾ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘കാജോളിന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. കഥാപാത്രത്തെ അവർ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. അവർ കഥാപത്രങ്ങൾക്ക് ജീവൻ കൊടുക്കുന്ന രീതി മനോഹരമാണ്. എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാൻ കഴിയും. പുള്ളിക്കാരി ചിരിക്കുന്നത് ഹൃദയത്തിൽനിന്നാണ്.

അവർ ചെയ്ത കഥാപാത്രങ്ങൾ കരയുന്നത് കാണുമ്പോൾ ശരിക്കും ആ കണ്ണുനീർ ഒറിജിനല് ആണെന്ന് തോന്നും. അവർ അഭിനയത്തിലേക്ക് അത്രമാത്രം ആത്മാർഥത നൽകുന്നുണ്ട്,’ ദുൽഖർ പറഞ്ഞു.

അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷബീര്‍ കല്ലറക്കല്‍,ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍ ,ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.

ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ്. എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമിഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്.

Content Highlights: Dulquer Salman on Mammootty’s Thaniyavarthanam movie and Kajol

Latest Stories

We use cookies to give you the best possible experience. Learn more