തനിക്കേറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സജഷനിലുള്ള അഞ്ച് സിനികളാണിത് എന്ന് പറഞ്ഞാണ് അഞ്ച് മലയാളചിത്രങ്ങള്‍ ദുല്‍ഖര്‍ പറഞ്ഞത്.
ബിഹൈന്‍ഡ് വുഡ്‌സിനോടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ആദ്യം പറഞ്ഞ സിനിമ മമ്മൂട്ടിയുടെ തനിയാവര്‍ത്തനമായിരുന്നു. അത് ഒരു നല്ല ക്രൈം സിനിമയാണെന്നു ദുല്‍ഖര്‍ പറഞ്ഞു. രണ്ടാമതായി സജസ്റ്റ് ചെയ്തത് പൊന്മുട്ടയിടുന്ന താറാവായിരുന്നു. ചെറുപ്പത്തില്‍ ഒരുപാട് സ്വാധീനിച്ച സിനിമയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
മൂന്നാമതായി നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പറഞ്ഞ ദുല്‍ഖര്‍ ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നും പറഞ്ഞു. അമരവും സാമ്രാജ്യവുമാണ് ദുല്‍ഖര്‍ നാലാമതും അഞ്ചാമതും പറഞ്ഞത്. അമരം തീരപ്രദേശത്തെ ജീവിതത്തെ നന്നായി കാണിച്ചുവെന്നും സാമ്രാജ്യത്തിലെ സ്റ്റൈല്‍ തനിക്കിഷ്ടപ്പെട്ടുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഗായകന്‍ കെ.എസ് ഹരിശങ്കര്‍ സംഗീതസംവിധായകന്‍ ദീപക് ദേവ് എന്നിവരും ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ പറഞ്ഞത് വീഡിയോയില്‍ കാണിക്കുന്നു.
ഗിഫ്റ്റ്, ദി ഷൈനിംഗ്, ദി സൈലന്‍സ് ഓഫ് ദി ലാമ്പ്‌സ്, സെവന്‍ എന്നിവയാണ് തന്റെ ഇഷ്ടചിത്രങ്ങളായി ശിവശങ്കര്‍ പറഞ്ഞത്. ‘മലയാളത്തിലെ ഓള്‍ ടൈം ഫേവറൈറ്റ് മണിച്ചിത്രത്താഴാണ്. ദേവദൂതന്‍ ത്രില്ലര്‍ എലമെന്റ്‌സ് ഉണ്ടെങ്കിലും അതൊരു മ്യൂസിക്കള്‍ ഫിലിമാണ്. വാനപ്രസ്ഥവും തന്മാത്രയും ഇഷ്ടമാണ്. തന്മാത്ര കുടംബമായി പോയി കണ്ട സിനിമയാണ്. അച്ഛന്‍ മകന്‍ ബന്ധം നന്നായി കാണിച്ചിട്ടുണ്ട്,’ ഹരിശങ്കര്‍ പറഞ്ഞു.
സിന്തകീ നാ മിലേന ദുബേരയാണ് ദീപക് ദേവ് ആദ്യം പറഞ്ഞ സിനിമ. ‘ഓരോ പ്രാവശ്യം കാണുമ്പോഴും നല്ല ഫീല്‍ ഗുഡ് മൂവി ആയി തോന്നാറുണ്ട്. 1942 എ ലവ് സ്റ്റോറി, അതിലെ പാട്ടുകള്‍ വളരെ ഇഷ്ടമാണ്. ഓള്‍ ടൈം ഫേവറൈറ്റ് കിലുക്കമാണ്. എത്ര കണ്ടാലും മതിയാവില്ല. അതില്‍ നൊസ്റ്റാള്‍ജിയയുമുണ്ട് നല്ല കഥയുമുണ്ട്.
ലൂസിഫര്‍ ചെയ്യുമ്പോള്‍ തന്നെ ഒരു 300 പ്രാവശ്യം കണ്ടിട്ടുണ്ട്. ഇനിയും 300 പ്രാവശ്യം കാണാനാണെങ്കിലും എനിക്കാ പടം ഇഷ്ടമാണ്. ആ ചിത്രം ടോട്ടലി ഡിഫ്രന്റ് അപ്രോച്ച് ആണ്. ക്ലാസ് വിത്ത് മാസ് എന്ന പരീക്ഷണം വിജയിച്ച സിനിമയാണ്,’ ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: dulquer salman listed his favorite movies