| Sunday, 10th October 2021, 3:24 pm

ബോളിവുഡ് സൈക്കളോജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍ സല്‍മാന്‍; കൂടെ പ്രധാന വേഷത്തില്‍ സണ്ണി ഡിയോളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു. ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന സൈക്കളോജിക്കല്‍ ത്രില്ലറിലാണ് താരം അഭിനയിക്കുന്നത്.

ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍. ബല്‍കി. ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ബാല്‍കിയുടെ ആദ്യ ചിത്രമാണിത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഞായറാഴ്ച പുറത്തുവിട്ടു. ചുപ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഒരു കലാകാരന്റെ പ്രതികാരം എന്നാണ്. പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ ആര്‍. ബല്‍കി പറഞ്ഞിരുന്നു.

ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ രചന ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി.

ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തിലെത്തി ‘ദി സോയ ഫാക്ടര്‍’ എന്നിവയായിരുന്നു ദുല്‍ഖറിന്റെ മുന്‍ ഹിന്ദി ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Dulquer Salman in Bollywood Psychological Thriller;With Sunny Deol in the lead role

We use cookies to give you the best possible experience. Learn more