| Friday, 15th October 2021, 6:18 pm

വമ്പന്‍ താരനിര; 'അപ്പന്റെ' ടൈറ്റില്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപ്പന്റെ ടൈറ്റില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനു താരനിബിഢമായ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി താരങ്ങള്‍, സംവിധായകര്‍ എന്നിങ്ങനെ ഒട്ടനവധി പ്രമുഖ വ്യക്തികള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചു.

സിനിമയുടെ കഥ മജുവും തിരക്കഥ മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ്. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെള്ളം സിനിമയുടെ നിര്‍മ്മാതാക്കളായ ജോസുകുട്ടി മടത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും ഒപ്പം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, അഷ്‌റഫ്, മാസ്റ്റര്‍ ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ദീപു ജി പണിക്കര്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, കിരണ്‍ ദാസ് ചിത്രത്തിന്റെ എഡിറ്ററുമാണ്.

പപ്പുവാണ് അപ്പന്റെ ഛായാഗ്രാഹകന്‍, സംഗീതസംവിധാനം- ഡോണ്‍ വിന്‍സെന്റ്. മേക്കപ്പ് – റോണക്‌സ് സേവ്യറും, കൃപേഷ് അയ്യപ്പന്‍കുട്ടി ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.

സിങ്ക് സൗണ്ട് – ലെനിന്‍ വളപ്പാട്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ്- ഹരീഷ് തെക്കേപ്പാട്ട്.
സ്റ്റില്‍സ്- ജോസ് തോമസ്, ഡിസൈന്‍സ്- ഷിന്റോ വടക്കേക്കര.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Dulquer Salman has released the title of the movie 'Appan'
We use cookies to give you the best possible experience. Learn more