സഹോദരി സുറുമിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചത്. ഏറ്റവും ലളിതമായ കാര്യങ്ങളാണ് ഏറ്റവും മനോഹരമെന്നും ഇരുവരും ഒരുമിച്ച് ചെലവഴിച്ച സമയത്തേക്കാള്‍ ലളിതമായ മറ്റൊന്നുമില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘എന്റെ ഇത്തക്ക് ജന്മദിനാശംസകള്‍ നേരുന്നു. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായ മറ്റൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതം. എനിക്കറിയാം, വ്യത്യസ്തമായ നഗരങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്.
ഈ വര്‍ഷമെങ്കിലും നമുക്ക് ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നുമില്ല,’ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താരം പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. കമന്റ് ബോക്‌സില്‍ നിരവധി ആളുകളാണ് സുറുമിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്ടീവല്ലാത്ത വ്യക്തിയാണ് സുറുമി. പിറന്നാള്‍ ദിനങ്ങളില്‍ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റിലൂടെയാണ് പലപ്പോഴും ആരാധകര്‍ സുറുമിയെ കാണുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് സുറുമിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ ആദ്യമായി ഒരു ചിത്രം പങ്കുവെക്കുന്നത്. സുറുമിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ചിത്രങ്ങളൊന്നും അധികം പങ്കുവെക്കാത്തതെന്നും ദുല്‍ഖര്‍ അന്ന് പറഞ്ഞിരുന്നു.
content highlight: dulquer salman facebook post, birthday wishes for surumi mammootty