സ്ത്രീവിരുദ്ധത ഉള്ള സിനിമകളില്‍ അഭിനയിക്കില്ല; സിനിമയിലെ കഥാപാത്രത്തെയോ സംഭാഷണങ്ങളെയോ നോക്കി വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍
Mollywood
സ്ത്രീവിരുദ്ധത ഉള്ള സിനിമകളില്‍ അഭിനയിക്കില്ല; സിനിമയിലെ കഥാപാത്രത്തെയോ സംഭാഷണങ്ങളെയോ നോക്കി വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2018, 2:54 pm

രാഷ്ട്രീയം പറയാന്‍ താത്പര്യമില്ലെന്നും തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യമെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ അഭിനയിച്ച സിനിമകളിലൊന്നും ഇതുവരെ സ്ത്രീ വിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍പറയുന്നു. ദേശീയ മാധ്യമമായ ന്യൂസ് 18 ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു വര്‍ഷംകൊണ്ട് ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി സമ്പാദിച്ചത് 1700 കോടി


എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുപോലുമില്ലെന്നും അന്നത്തെ തിരക്കഥകള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

നടി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്‍മാര്‍ ആരും പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ അമ്മ എക്‌സിക്യൂട്ടീവിലെ അംഗമല്ലെന്നും അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

“ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ”- ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടിയുടെ വീട്ടില്‍, അദ്ദേഹം കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണല്ലോ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് എന്ന ചോദ്യത്തിന് തന്റെ വാപ്പച്ചിയെ തനിക്ക് നന്നായി അറിയാമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് തങ്ങളുടേത് എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.


കെ.കെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോ; ഡോ.എം ലീലാവതി


“എന്നെയും സഹോദരിയെയും എങ്ങനെയാണ് അദ്ദേഹം വളര്‍ത്തിയത് എന്നറിയാം. സ്ത്രീകള്‍ക്കെതിരായി വരുന്ന ഒരു തീരുമാനവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നോക്കിയോ അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍ പറയുന്നു.

പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരുവാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. സ്ത്രീകളെ എന്നും ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി.-ദുല്‍ഖര്‍ പറയുന്നു.


പ്രധാനമന്ത്രിയാകാന്‍ രാഹുലിന് യോഗ്യതയില്ലെന്നു പറഞ്ഞ ബി.എസ്.പി നേതാവിനെ പുറത്താക്കി മായാവതി


ചെറുപ്പം മുതലെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സിനിമയുടെ രാഷ്ട്രീയമോ, ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താത്പര്യമില്ലെന്നും താരം പറയുന്നു.

എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ടെന്നും ഒരഭിപ്രായം പറയണമെങ്കില്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടിവരുമെന്നും അതിന് താത്പര്യമില്ലെന്നും ദുല്‍ഖര്‍ പറയുന്നു.