കുഞ്ഞിക്കയുടെ രാജകുമാരിയെത്തി; ദുല്‍ഖറിന് തിരശ്ശീലയ്ക്കു പുറത്ത് ഇനി അച്ഛന്‍ റോള്‍
Daily News
കുഞ്ഞിക്കയുടെ രാജകുമാരിയെത്തി; ദുല്‍ഖറിന് തിരശ്ശീലയ്ക്കു പുറത്ത് ഇനി അച്ഛന്‍ റോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2017, 6:07 pm

കൊച്ചി: പുതിയ ചിത്രം സി.ഐ.എ തിയ്യറ്ററില്‍ ഇറങ്ങിയതിനു പിന്നാലെ ദുല്‍ഖറിന് ഇരട്ടി മധുരം. മലയാള സിനിമയുടെ കുഞ്ഞിക്ക അച്ഛനായിരിക്കുകയാണ്. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുട്ടിയാണ് പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഫെയ്‌സ്ബുക്കിലൂടെ ദുല്‍ഖര്‍ തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്.

ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

“ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.” ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഡിസംബര്‍ 2011ലാണ് ദുല്‍ക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. മലയാളസിനിമയിലെ യുവനടന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഇന്ന് ദുല്‍ഖര്‍. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കമുള്ള പല പുരസ്‌കാരങ്ങളും ദുല്‍ഖര്‍ ഇതിനോടകം നേടിയിട്ടുണ്ട്.


Also Read: 180 ഡിഗ്രി വരെ തല തിരിച്ച് ഇന്ത്യയുടെ മൂങ്ങ മനുഷ്യന്‍; ‘തല തിരിഞ്ഞ’ യാഷ് ഷാ ശ്രദ്ധാകേന്ദ്രമാകുന്നു, വീഡിയോ


ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സിഐഎ റിലീസ് ചെയ്തതും ഇന്നു തന്നെയാണെന്നതും ശ്രദ്ധേയമാണ്. അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.