പ്രോജക്റ്റ് കെ യില്‍ ഉണ്ടോ? ദുല്‍ഖറിന്റെ മറുപടി ഇതാണ്
Entertainment news
പ്രോജക്റ്റ് കെ യില്‍ ഉണ്ടോ? ദുല്‍ഖറിന്റെ മറുപടി ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 11:59 pm

 

പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം.

നാഗ് അശ്വിന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി.അശ്വനി ദത്ത് ആണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തും എന്ന് മുമ്പ് സ്ഥിതികരിക്കാത്ത പല റിപോര്‍ട്ടുകളും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ദുല്‍ഖര്‍ അക്കര്യത്തെ പറ്റി പറയുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയുടെ തെലുങ്ക് പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ വ്യക്തിമാക്കിയത്.

പ്രോജക്ട് കെ യെപറ്റി ഒന്നും പറയാന്‍ സാധിക്കില്ലായെന്നും പക്ഷെ ഒന്ന് പറയാം സിനിമയുടെ സെറ്റില്‍ താന്‍ പോയിരുന്നുവെന്നും അതിശയകരമായ സെറ്റ് ആണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത് എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

‘സംവിധായകന്‍ നാഗ് അശ്വിന് മാത്രം സാധിക്കുന്ന കാര്യമാണ് പ്രോജക്ട് കെ യുടെ സെറ്റില്‍ ഞാന്‍ കണ്ടത്. എന്നെ അദ്ദേഹം എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. മഹാനടിയും അദ്ദേഹത്തിന്റെ ആദ്യ ചിത്രവും ഇപ്പോള്‍ പ്രോജക്ട് കെ യും എല്ലാം വ്യത്യസ്തമാണ്,’ ദുല്‍ഖര്‍ പറയുന്നു.

പ്രഭാസുമായി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ചിത്രത്തില്‍ ഞാന്‍ ഉണ്ടോ എന്നത് അറിയില്ല എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

അതേസമയം കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24-നാണ് തിയേറ്ററുകളിലെത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

Content Highlight: Dulquer salman about project k movie