മികച്ച വില്ലന്‍; ചുപ്പിലെ പ്രകടനത്തിന് ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍
Film News
മികച്ച വില്ലന്‍; ചുപ്പിലെ പ്രകടനത്തിന് ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st February 2023, 9:32 am

2022 ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍. ബാല്‍കിയുടെ സംവിധാനത്തിലൊരുങ്ങിയ ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഡാനി എന്ന കഥാപാത്രമായുള്ള പ്രകടനത്തിനാണ് മികച്ച വില്ലനുള്ള പുരസ്‌കാരം ദുല്‍ഖര്‍ നേടിയത്.

സിനിമാ നിരൂപകരെ ക്രൂരമായി കൊല്ലുന്ന സൈക്കോ കില്ലറായാണ് ദുല്‍ഖര്‍ ചുപ്പിലെത്തിയത്. ചിത്രം വലിയ നിരൂപക പ്രശംസ നേടുകയും തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു.

ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രഹ്‌മാസ്ത്രയിലെ അഭിനയത്തിന് രണ്‍ബീര്‍ കപൂറാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാന്താര സിനിമയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് പ്രോമിസിങ് ആക്ടറിനുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ദി കശ്മീര്‍ ഫയല്‍സിന് ലഭിച്ചു. ഫിലിം ഓഫ് ദി ഇയറായി തെരഞ്ഞെടുത്ത് ആര്‍.ആര്‍.ആറിനെയാണ്.

മറ്റ് അവാര്‍ഡുകള്‍

ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടര്‍ – വരുണ്‍ ധവാന്‍ (ബേഡിയ)

ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ട്രസ് – വിദ്യാ ബാലന്‍ (ജല്‍സ)

മികച്ച സംവിധായകന്‍ – ആര്‍. ബാല്‍ക്കി (ചുപ്)

മികച്ച ഛായാഗ്രാഹകന്‍ – പി. എസ്. വിനോദ് (വിക്രം വേദ)

മികച്ച സഹനടന്‍ – മനീഷ് പോള്‍ (ജഗ്ഗ്ജഗ് ജിയോ)

മികച്ച പിന്നണി ഗായകന്‍ – സച്ചെ ടണ്ടന്‍ (മയ്യ മൈനു – ജേഴ്‌സി)

മികച്ച പിന്നണി ഗായിക – നീതി മോഹന്‍ (മേരി ജാന്‍ – ഗംഗുഭായ് ഖതിയവാഡി)

മികച്ച വെബ് സീരീസ് – രുദ്ര: ദ എഡ്ജ് ഓഫ് ഡാര്‍ക്ക്‌നെസ് (ഹിന്ദി)

ബഹുമുഖ നടന്‍ – അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്)

ഈ വര്‍ഷത്തെ ടെലിവിഷന്‍ പരമ്പര – അനുപമ

മികച്ച നടന്‍ (ടെലിവിഷന്‍ സീരിസ്)- സെയ്ന്‍ ഇമാം (ഇഷ്‌ക് മേ മര്‍ജവാന്‍)

മികച്ച നടി (ടെലിവിഷന്‍ സീരിസ്)- തേജസ്വി പ്രകാശ് (നാഗിന്‍)

Content Highlight: Dulquer Salmaan won the Best Villain Award at the 2022 Dadasaheb Phalke