നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കളായ നസ്രിയയും പൃഥ്വിരാജും ഭാര്യ സുപ്രിയയും.
അമാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍ കുഞ്ഞി എന്ന് വിളിക്കുന്ന നസ്രിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.
അമാലിന്റെ ജന്മദിനത്തില്‍ ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നസ്രിയ. ‘നീയില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം വളരെ മങ്ങിയതാകുമായിരുന്നേനെയെന്നും ഈ അനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം നിനക്കൊപ്പം ഞാനുണ്ടാകുമെന്നും’ നസ്രിയ ട്വിറ്ററിലെഴുതി.
”എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍, അമ, മറ്റൊരു മിസ്റ്ററില്‍ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കില്‍ ഈ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണ് എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം. നിനക്ക് ഈ അനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ ഉണ്ടാകും.. വൈകാതെ കാണാം അമ” എന്നാണ് അമലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചിരിക്കുന്നത്.
ദുല്‍ഖറിനും അമലിനും ഒപ്പമുള്ള നസ്രിയയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കാറ്. ദുല്‍ഖറിന്റെ ജന്മദിനത്തിനും മകള്‍ മറിയത്തിന്റെ ജന്മദിനത്തിനും നസ്രിയ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയര്‍ ചെയ്തതും അമാല്‍ ആയിരുന്നു.
‘ഹാപ്പി ബര്‍ത്ത്‌ഡേ അമു’ എന്ന അടികുറിപ്പോടെ ദുല്‍ഖറും അമാലും സുപ്രിയയും ഉള്ള ചിത്രമാണ് പൃഥ്വിരാജ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് അമാല്‍ എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്.
2017 മേയ് 5നാണ് ദുല്‍ഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്ന ദുല്‍ഖറിന്റെ മകള്‍ക്കും ആരാധകര്‍ ഏറെയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dulquer salmaan wife Amal Sufiya Birthday Nazriya Nazeem Prithciraj Supriya Wish