| Wednesday, 5th July 2017, 3:56 pm

'അപ്പു എനിക്കറിയാടാ നീ തകര്‍ക്കുമെന്ന്'; പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റേയും മകന്‍ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രത്തിന്റേയും ടീസര്‍ ഒരേ വേദിയില്‍ പുറത്തു വിട്ടത് കൗതുകമായി. എന്നാല്‍ സദസും ആരാധകരും ഉറ്റു നോക്കിയത് ഒരാളെ മാത്രമായിരുന്നു, പ്രണവ് മോഹന്‍ലാലിനെ.

സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രണവിന്റെ നായക അരങ്ങേറ്റത്തില്‍ തന്റെ സന്തോഷം പങ്കു വെയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും. സുഹൃത്തുകൂടിയായ പ്രണവിന്റെ ചിത്രത്തിന് ഫെയ്‌സ്ബുക്കിലൂടെയായിരന്നു കുഞ്ഞിക്ക ആശംസകള്‍ നേര്‍ന്നത്.


Also Read: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


എന്റെ പ്രിയപ്പെട്ട അപ്പുവിന് എല്ലാവിധ ആശംസകളും. സ്റ്റണ്ടിനും മറ്റുമായി അവന്റെ കഠിനാധ്വാനം എത്ര വലുതാണെന്ന് എനിക്ക് നന്നായി അറിയാമെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ കുറിക്കുന്നു. എനിക്കറിയാം നീ തകര്‍ക്കുമെന്ന്. തീര്‍ച്ചയായും എല്ലാവര്‍ക്കും ഇതൊരു ട്രീറ്റായിരിക്കുമെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ പോസ്റ്റ് അവസാനിക്കുന്നത്.

ജിത്തു ജോസഫാണ് പ്രണവ് നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ സംവിധായകന്‍. നേരത്തെ, ജീത്തുവിന്റെ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.

We use cookies to give you the best possible experience. Learn more