മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രത്തില്‍ ആ ടാഗ് ഉണ്ടെന്നതുകൊണ്ടു മാത്രം നിരവധി വിമര്‍ശനങ്ങളാണ് ദുല്‍ഖര്‍ കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.
ചെയ്ത സിനിമകളില്‍ പെര്‍ഫെക്റ്റ് എന്ന് തോന്നിയിട്ടുള്ള സിനിമകളെ കുറിച്ച് സാംസാരിക്കുകയാണ് ദുല്‍ഖര്‍. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ ഗാനത്തില്‍ ഉള്‍പ്പെടുമെന്നും എന്നാല്‍ തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം പോയ ചിത്രമാണ് സീതാരാമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘ഞാന്‍ ചെയ്തിട്ടുള്ള എല്ലാ സിനിമകളും പെര്‍ഫെക്റ്റ് ആണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പെര്‍ഫെക്ഷനോട് അടുത്ത് വന്ന സിനിമകളും ഉണ്ട്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ എല്ലാവരും എപ്പോഴും എന്റെ സിനിമകളില്‍ ഹൈലൈറ്റായി പറയുന്ന ചിത്രങ്ങളെല്ലാം ഈ ലിസ്റ്റില്‍ ഉള്‍പ്പെടും.
ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണും കണ്ണും കൊള്ളയടിത്താലാണ് ആ ലിസ്റ്റിലെ മറ്റൊരു സിനിമ. എന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ പോയിട്ടുള്ള സിനിമ ഏതാണെന്ന് ചോദിച്ചാല്‍ സീതാരാമം ആണെന്നാണ് ഞാന്‍ പറയുക. പ്രേത്യകിച്ച് സിനിമയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കെല്ലാം എടുത്തു പറയേണ്ടതാണ്.
സിനിമയുടെ കഥ അവര്‍ പറയുന്ന സമയത്ത് നമ്മുടെ മനസിലൂടെ കേള്‍ക്കുന്നതിന്റെ വിഷ്വല്‍ അല്ലെ പോകുക. ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ വന്ന വിഷ്വലിനേക്കാള്‍ മികച്ചതായാണ് അവര്‍ ആ സിനിമ ചെയ്തിരിക്കുന്നത്. പല സിനിമകള്‍ക്കും വേണ്ടി വിവിധ ഭാഷകളില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമകളുടെയെല്ലാ വശങ്ങളും മനസിലാക്കിയാലും റിലീസ് ദിനത്തില്‍ സിനിമ നമ്മളെ ഞെട്ടിക്കുന്നു എന്നത് വലിയ കാര്യമാണ്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്കിലിറങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Dulquer Salmaan Talks About Sita ramam Movie