| Wednesday, 6th September 2023, 9:15 am

ആരും എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല, അപ്പോഴാണ് ഞാന്‍ സെറ്റിലേക്ക് പോര്‍ഷേ കൊണ്ടുവന്നത്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെറ്റില്‍ നേരിടേണ്ടിവന്നിരുന്ന അവഗണനകളെ മറകടന്നതിനെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അടിസ്ഥാനപരമായി ഒരു മനുഷ്യന് കിട്ടേണ്ട മാന്യത തനിക്ക് ലഭിക്കണ്ടേയെന്നും ആക്ടറാണെന്ന് വിളിച്ചുപറയേണ്ട അവസ്ഥയായിരുന്നു ഒരു സമയത്തെന്നും ദുല്‍ഖര്‍ പറഞ്ഞു. സെറ്റില്‍ പോര്‍ഷേ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായതെന്നും ദുല്‍ഖര്‍ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ തന്നെ സ്വന്തമായി ഒരു ഓറ (Aura ) ഉണ്ടാക്കിയില്ലെങ്കില്‍ പിന്തള്ളപ്പെട്ടുപോവും. സെറ്റിലാണെങ്കിലും വേറെ എവിടെയാണെങ്കിലും അടിസ്ഥാനപരമായി ഒരു മനുഷ്യന് കിട്ടേണ്ട മാന്യത എനിക്ക് കിട്ടണ്ടേ.

വീണ്ടും വീണ്ടും പിന്തള്ളപ്പെട്ടുപോവുന്ന ഒരു സമയം എനിക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ടാണിത് എന്ന് ചിന്തിച്ചിരുന്നു. ‘ഞാന്‍ ഈ സിനിമയിലെ ഒരു ആക്ടറാണ്, എന്നെ കാണുന്നില്ലേ’ എന്ന് പറഞ്ഞ പോലെയായിരുന്നു എന്റെ അവസ്ഥ. പിന്നെ ഇതൊരു രീതിയാണെന്ന് എനിക്ക് മനസിലായി, അപ്പോഴാണ് പോര്‍ഷേ കൊണ്ടുവരാമെന്ന ഐഡിയ തോന്നിയത്.

അതിന് ശേഷം ഏതോ വലിയ ആക്ടര്‍ വരുന്നു എന്ന നിലയിലാണ് സെറ്റില്‍ എന്നെ കണ്ടിരുന്നത്. പിന്നെ കാര്യങ്ങള്‍ക്ക് ഒരു മാറ്റമുണ്ടായി. ഇരിക്കാന്‍ കസേര കിട്ടി. എനിക്ക് ചുറ്റും ആളുകളുണ്ടായി,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ തിയേറ്ററുകളിലേക്ക് വന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം ആഗസ്റ്റ് 24നാണ് റിലീസ് ചെയ്തത്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായത്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

Content Highlight: Dulquer Salmaan talks about how he overcame the rejections he had to face on the sets

Latest Stories

We use cookies to give you the best possible experience. Learn more