മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രത്തില്‍ ആ ടാഗ് ഉണ്ടെന്നതുകൊണ്ടു മാത്രം നിരവധി വിമര്‍ശനങ്ങളാണ് ദുല്‍ഖര്‍ കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.
തന്റെ ഫേവറിറ്റുകളെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേവറിറ്റ് നടന്‍ രജനികാന്ത് ആണെന്നും നടി ശോഭനയാണെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടപ്പെട്ട വില്ലനും കോമഡിയനും അമരീഷ് പുരിയും യോഗി ബാബുവുമാണെന്നും മണിരത്‌നമാണ് ഫേവറിറ്റ് സംവിധായകനെന്നും പറഞ്ഞ ദുല്‍ഖര്‍ ‘കാതല്‍ റോജാവെ’യാണ് പ്രിയപ്പെട്ട ഗാനമെന്നും കൂട്ടിച്ചേര്‍ത്തു.
സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിന്റെ ഫേവറിറ്റുകള്‍ ഏതൊക്കെയാണെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
‘എന്റെ ഫേവറിറ്റ് ആക്ടര്‍ രജിനി സാറാണ്. അഭിനേത്രി ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് ചെറുപ്പം തൊട്ടേ ശോഭന മാമിനെയാണ് ഇഷ്ടം. യോഗി ബാബുവാണ് എന്റെ പ്രിയപ്പെട്ട കോമഡിയന്‍. എക്കാലത്തും എന്റെ ഫേവറിറ്റ് വില്ലന്‍ അമരീഷ് പുരിയാണ്. പക്ഷെ ഇഷ്ടപ്പെട്ട സിനിമയെല്ലാം പറയാന്‍ കഷ്ടമാണ്.
മണിരത്നം സാറിനെയാണ് സംവിധായകരില്‍ കൂടുതലിഷ്ടം. റോജ എന്ന സിനിമയിലെ എ.ആര്‍. റഹ്‌മാന്‍ സാറിന്റെ ‘കാതല്‍ റോജാവേ’ ആണ് എന്റെ ഇഷ്ടപ്പെട്ട ഗാനം. എന്റെ മനസ്സില്‍ ഈ ചോദ്യം കേള്‍ക്കുമ്പോള്‍ വരുന്നതെന്താണോ അതാണ് ഞാന്‍ പറയുന്നത്. അല്ലാതെ ഇതുതന്നെ ആകണം എന്നില്ല.
ഫേവറിറ്റ് ഗെയിം ബാറ്റ്മിന്റെണ്‍. ബ്ലൂ ആണ് ഇഷ്ടപ്പെട്ട നിറം. ബിരിയാണി എപ്പോഴും കഴിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബിരിയാണി ആണ് ഫേവറിറ്റ് ഭക്ഷണം,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content Highlight: Dulquer Salmaan Talks About His Favorites