|

പ്രേക്ഷകര്‍ക്ക് ആ ചിത്രത്തിലെ ഡബ്ബിങ് ഇഷ്ടമാകാതെ വന്നപ്പോള്‍ ഞാന്‍ തന്നെ മുന്നോട്ട് വന്നു: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രത്തില്‍ ആ ടാഗ് ഉണ്ടെന്നതുകൊണ്ടു മാത്രം നിരവധി വിമര്‍ശനങ്ങളാണ് ദുല്‍ഖര്‍ കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കൊത്തയാണ് ദുല്‍ഖറിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്കിലിറങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും.

ലക്കി ഭാസ്‌കറിന്റെ തമിഴ് ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ ചിത്രത്തില്‍ ദുല്‍ഖറിന് വേണ്ടി ഡബ്ബ് ചെയ്തത് മറ്റൊരാള്‍ ആയിരുന്നു. എന്നാല്‍ അത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പിന്നീട് ദുല്‍ഖര്‍ തന്നെ തമിഴില്‍ ഡബ്ബ് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ലക്കി ഭാസ്‌കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടത്തിയ ഇവന്റില്‍ ഇതേ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമയ പരിമിതികൊണ്ടായിരുന്നു തമിഴ് ഡബ്ബ് വേറൊരാള്‍ ചെയ്തത്. എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ല എന്നറിഞ്ഞപ്പോള്‍ അവരുടെ അഭിപ്രായം ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ തന്നെ മാറ്റി ഡബ്ബ് ചെയ്തു.

ഇന്നലെ രാത്രിയോടെ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഞാന്‍ ഡബ്ബ് ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളത് അടുത്ത് തന്നെ തീര്‍ക്കും. നിങ്ങള്‍ക്ക് തമിഴില്‍ എന്റെ ശബ്ദത്തിലൂടെ തന്നെ ലക്കി ഭാസ്‌കര്‍ ആസ്വദിക്കാന്‍ കഴിയും,’ ദുല്‍ഖര്‍ പറയുന്നു.

Content Highlight: Dulquer Salmaan Talks About Dubbing For Lucky  Bhaskar Movie

Latest Stories

Video Stories