തനിക്ക് ഒരു പ്രത്യേക പരിഗണനയും തരാത്ത വ്യക്തി ഭാര്യ അമാല്‍ സൂഫിയ ആണെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്മാന്. സിനിമയിലെത്തി നാലഞ്ച് വര്ങ്ങളായിട്ടും ആരെങ്കിലും ഫോട്ടെയുക്കാന്‍ വന്നാല്‍ അത് എന്തിനാണെന്ന് അമാല്‍ ചോദിക്കുമെന്നും ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നല്കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
‘എന്റെ ഭാര്യ ഒരു പ്രത്യേക ടൈപ്പാണ്. ഒരു സംഭവം പറയാം. അന്ന് ഞാന്‍ സിനിമയിലെത്തി ഒരു നാലഞ്ച് വര്‍ഷമായി കാണും. ആരേലും എന്റെയൊപ്പം വന്ന് ഫോട്ടോയെടുത്താല്‍ എന്തിനാണ് അവര്‍ ഫോട്ടോയെടുക്കുന്നത് എന്ന് എന്നോട് ചോദിക്കും. ഞാന്‍ ഒരു ആക്ടറാണ്, ആളുകളെന്നെ തിരിച്ചറിയും എന്ന് ഞാന്‍ പറഞ്ഞു. ഓ അത് ശരിയാണല്ലോ, ഞാനത് മറന്നുപോയി എന്നവള്‍ പറയും.
അങ്ങനെ ആണവള്‍. എനിക്ക് ഒരു സ്പെഷ്യല്‍ ട്രീറ്റ്മെന്റുമില്ല. വീട്ടില്‍ എന്റെ യഥാര്‍ത്ഥ മുഖം കാണുന്നത് അവള് മാത്രമാണ്. ഈ കമന്റ് നോക്ക്, എനിക്ക് ഒരുപാട് ഗേള്‍സ് ഫാന്‍സ് ഉണ്ടെന്നൊക്കെ പറഞ്ഞാല്‍ സത്യം എനിക്കല്ലേ അറിയൂ എന്ന് അമാല്‍ പറയും. ഉറക്കമെഴുന്നേറ്റ് വന്നിരിക്കുമ്പോള്‍ ഇങ്ങനെ കണ്ടാല്‍ ഒരു ഗേള്‍സ് ഫാന്സുമുണ്ടാവില്ല, ഞാന്‍ മാത്രമേ കാണൂ എന്ന് അവള് പറയും,’ ദുല്‍ഖര്‍ പറഞ്ഞു.
അമാലിനെ ആദ്യമായി കണ്ടുമുട്ടിയതിനെ പറ്റിയും നേരത്തെ ദുല്‍ഖര്‍ സംസാരിച്ചിരുന്നു. ‘അമാല്‍ ശരിക്കും എന്റെ സ്കൂളില്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു. അമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്മ എന്ന് പറയുന്നത് അവള് അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്.
പോണിടെയില്‍ ഒക്കെ ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ്. സ്കൂളില്‍ എന്തോ സ്പോര്‍ട്സിന്റെ പരിപാടി നടക്കുകയാണ്. അമാല്‍ ഹാപ്പി അല്ലായിരുന്നു, വളരെ അപ്സറ്റായിട്ട് കയ്യും കെട്ടി നില്‍ക്കുകയായിരുന്നു. അത് എനിക്ക് നല്ല ഓര്‍മയുണ്ട്.
പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് കണ്ടത്. അപ്പോഴേക്കും അമാലും വളര്‍ന്നിട്ടുണ്ട്. അന്ന് വിഷമിച്ച് ഇരുന്നത് സ്പോര്ട്സായിട്ട് വെയിലത്ത് നില്‍ക്കേണ്ടി വന്നുകൊണ്ടാണ്. ആര്‍ക്കും അത്തരം സാഹചര്യത്തില്‍ വിഷമം ആകും,” ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: dulquer salmaan talks about a funny experience with amal sufia