|

ഗോകുല്‍ എവിടെ? പിന്നില്‍ നിന്ന് മുന്നിലേക്ക് വിളിച്ച് ദുല്‍ഖര്‍; വിഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കിങ് ഓഫ് കൊത്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു.

പ്രസ് മീറ്റിനായി ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വേദിയിലേക്ക് നടന്ന് വരുന്നതിനിടയില്‍ ഗോകുല്‍ സുരേഷ് പിന്നിലായി പോവുകയും ഇത് ശ്രദ്ധിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഗോകുല്‍ എവിടെ എന്ന് ചോദിക്കുകയും ചെയ്തു, ഗോകുലിന് വേണ്ടി കാത്തുനിന്ന് മുന്നില്‍ ഗോകുലിനോട് നടക്കാന്‍ പറഞ്ഞ ശേഷമാണ് ദുല്‍ഖര്‍ നടത്തം തുടര്‍ന്നത്.

ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗോകുല്‍ സുരേഷിനെ മുന്നില്‍ നടത്തുന്നത്തിന് ദുല്‍ഖറിന് വലിയ കയ്യടികളും ലഭിക്കുന്നുണ്ട്.

നേരത്തേ കിങ് ഓഫ് കൊത്തയിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേത് ആണെന്ന് സംവിധായകന്‍ അഭിലാഷ് ജോഷി പറഞ്ഞിരുന്നു.

‘സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ പോകുന്ന കഥാപാത്രം ഗോകുലിന്റെതാകും. സുരേഷേട്ടന്റെ (സുരേഷ് ഗോപി) ഒരു ഷെയ്ഡുമില്ലാതെ അവന്റേതായൊരു വ്യക്തിത്വമുള്ള ഫാക്ടറുണ്ട്. അതുപോലെ തന്നെയാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നത്,’ എന്ന് ദുല്‍ഖറും പറഞ്ഞിരുന്നു.


ഡെഡിക്കേഷനും സത്യസന്ധതയുമുള്ളയാളാണ് ഗോകുല്‍ എന്നും ഒരുപാട് ഹാര്‍ട്ടുള്ള കുട്ടിയാണെന്നും ഭയങ്കരം പാഷനായിട്ടാണ് ഗോകുല്‍ ചെയ്യുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്.സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Dulquer salmaan take care of gokul suresh video went viral on social media