| Thursday, 15th April 2021, 1:01 pm

തമിഴിലും ഗായകനായി അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ഗോവിന്ദ് വസന്തയുടെ സംഗീതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദുല്‍ഖര്‍ തമിഴില്‍ പാടുന്നത്.

തന്റെ പുതിയ ചിത്രമായ ഹേയ് സിനാമികയ്ക്ക് വേണ്ടിയാണ് ദുല്‍ഖര്‍ പാടിയത്. മദന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കിയ ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചത്.

ദുല്‍ഖര്‍ തന്നെയാണ് തമിഴില്‍ ആദ്യമായി പാടിയതിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എനിക്ക് ഏറെ പ്രിയപ്പെട്ട ഹേയ് സിനാമികയ്ക്ക് വേണ്ടി ആദ്യമായി തമിഴില്‍ ഒരു പാട്ട് പാടി. വളരെ രസകരമായ ഒരു പാട്ടാണിത്.

ഗോവിന്ദ് വസന്തയുടെ മനോഹരമായ സംഗീതവും മദന്‍ സാറിന്റെ വരികളും ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയും സംവിധാനവും നിറഞ്ഞ ഒരു പാട്ട്, ഇങ്ങനെയൊരു പാട്ടിന് അവസരം ലഭിച്ചത് എന്റെ അനുഗ്രഹമാണ്. സിനിമയും ഈ പാട്ടും നിങ്ങളെല്ലാവരിലേക്കും എത്താനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് ഹേയ് സിനാമിക,’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെഴുതി.


പ്രശസ്ത കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹേയ് സിനാമിക.

കാജല്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ജിയോ സ്റ്റുഡിയോസ് ആണ്. പ്രധാനമായും ചെന്നൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പ്രീത ജയരാമാനാണ് ഹേയ് സിനാമികയുടെ ക്യാമറ ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Dulquer Salmaan sings for the first time in Tamil, Hey Sinamika movie

Latest Stories

We use cookies to give you the best possible experience. Learn more