'പ്രശസ്തനാകാന്‍ ആഗ്രഹമുണ്ടായിരുന്നില്ല, ചായക്കടയിലൊക്കെ പോയിരിക്കാന്‍ എനിക്കിഷ്ടമാണ്'മനസ്സുതുറന്ന് ദുല്‍ഖര്‍
Entertainment
'പ്രശസ്തനാകാന്‍ ആഗ്രഹമുണ്ടായിരുന്നില്ല, ചായക്കടയിലൊക്കെ പോയിരിക്കാന്‍ എനിക്കിഷ്ടമാണ്'മനസ്സുതുറന്ന് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th August 2020, 12:12 pm

ലോക് ഡൗണ്‍ കാലത്തെ വീട്ടിലെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു പ്രമുഖ മാധ്യമം നടത്തിയ ‘ചിറ്റ് ചാറ്റ് വിത്ത് ഡിക്യൂ’ എന്ന പരിപാടിയിലൂടെയാണ് ദുല്‍ഖര്‍ തന്റെയും മമ്മൂട്ടിയുടേയും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ലോക് ഡൗണ്‍ വന്നതില്‍ പിന്നെ
150 ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് വാപ്പച്ചി പറയുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

വീടിന് പുറത്തിറങ്ങുന്ന കാര്യത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്നും കിട്ടുന്ന ചാന്‍സിന് പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ദുല്‍ഖര്‍ പറയുന്നു.

‘ഞാന്‍ പിന്നെയും വീട്ടില്‍ കാണും. എന്നെക്കാളും നോണ്‍സ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോള്‍ ഒരു പേഴ്‌സണല്‍ റെക്കോര്‍ഡ് അടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്.’ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല’ എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. ദുല്‍ഖര്‍ പറയുന്നു.

വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് മമ്മൂട്ടിയെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ’ എന്ന് ഞാന്‍ ചോദിക്കും. ഇതിന് വേള്‍ഡ് റെക്കോര്‍ഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്‌സണല്‍ ചലഞ്ചസും പേഴ്‌സണല്‍ പ്ലാന്‍സും ഒക്കെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാന്‍ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഞാന്‍ കിട്ടുന്ന ചാന്‍സിന് പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.’ ദുല്‍ഖര്‍ തുറന്നു പറയുന്നു.

അഭിനയിക്കാന്‍ കൗതുകം തോന്നിയിട്ടുണ്ടെങ്കിലും പ്രശസ്തനാകാന്‍ അത്രയും ആഗ്രഹമുണ്ടായിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു.

”ചായക്കടയിലൊക്കെ പോയി ഇരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഉമ്മച്ചി ഞങ്ങളെ സെലിബ്രിറ്റി രീതിയിലൊന്നും വളര്‍ത്തിയിട്ടില്ല. സാധാരണ ജീവിതമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. നേരിട്ട് കാണാത്തവര്‍ ഒരുപക്ഷേ, പ്രതീക്ഷിക്കുന്നത് വേറെ ഒരു ലൈഫ്‌സ്‌റ്റൈല്‍ ആണ്. എന്നാല്‍, നേരിട്ട് കുറച്ചുനേരം സംസാരിക്കുമ്പോള്‍ മനസിലാകും, വളരെ നോര്‍മല്‍ ആണെന്ന്.’ ദുല്‍ഖര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ