കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിന് എത്തുന്നുണ്ട്.
കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിന് എത്തുന്നുണ്ട്.
ലക്കി ഭാസ്‌കറിന്റെ ട്രെയ്‌ലറിനും പാട്ടിനും വന്‍ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 80കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ ഭാസ്‌കര്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. മഹാനടി, സീതാരാമം എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍.
വിജയ് ദേവരകൊണ്ടയാണ് തെലുങ്കിലെ തന്റെ ലക്കി ചാം എന്ന് പറയുകയാണ് ദുല്‍ഖര്‍. വിജയ് തന്റെ സഹോദരനെ പോലെയാണെന്നും തന്നെ ആദ്യമായി തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് അദ്ദേഹമാണെന്നും ദുല്‍ഖര്‍ പറയുന്നു. ലക്കി ഭാസ്‌കറിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.
‘വിജയ് എന്റെ ഇളയ സഹോദരനെ പോലെയാണ്. അദ്ദേഹം തെലുങ്കിലെ എന്റെ ലക്കി ചാം ആണ്. വിജയ് എന്നെങ്കിലും അത് മനസിലാക്കിയിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. എന്നെ ആദ്യമായി തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് അദ്ദേഹമാണ്. ഒരു പ്രീ റിലീസ് ഫങ്ഷനില്‍ വെച്ചായിരുന്നു അത്.
അന്ന് വിജയ് സ്റ്റേജില്‍ വന്നിട്ട് ‘ഇതാണ് ദുല്‍ഖര്‍ സല്‍മാന്‍. മഹാനടി എന്ന ഈ സിനിമയില്‍ നായകനാകുന്നത് ഇദ്ദേഹമാണ്’ എന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തുന്നത്. അതിന് ശേഷം സീതാരാമത്തിന്റെ സമയത്തും ഇങ്ങനെ തന്നെയായിരുന്നു. അന്നും വിജയ് ഞങ്ങള്‍ക്ക് വേണ്ടി വന്നു. അതൊരു മ്യൂസിക് ലോഞ്ചായിരുന്നു.
ഇപ്പോള്‍ ലക്കി ഭാസ്‌കറിന് വേണ്ടിയും വിജയ് വരുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. ആദ്യ രണ്ട് സിനിമകള്‍ വളരെ മെമ്മറബിളായിരുന്നു. ഈ ഇവന്റിലും ഞങ്ങള്‍ക്ക് വേണ്ടി വന്നതില്‍ വിജയ്ക്ക് നന്ദി പറയുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
Content Highlight: Dulquer Salmaan Says Vijay Deverakonda Is His Lucky Charm