ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമാണ് കൊത്ത. ഇപ്പോഴിതാ ചിത്രത്തിനായി എടുത്ത എഫോര്‍ട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
സിനിമ പൂര്‍ത്തിയാക്കാന്‍ വലിയ എഫോര്‍ട്ട് എടുത്തിട്ടുണ്ടെന്നും സിനിമയുടെ റിലീസിന് ശേഷം വേണം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാന്‍ എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഈ സിനിമയെ ഇവിടെ വരെ എത്തിക്കാന്‍ കുറെ കഷ്ടപെട്ടിട്ടുണ്ട്, എല്ലാവരുടെയും സഹകരണം കൊണ്ടാണ് അത് സാധ്യമായത്. ഞാന്‍ മാത്രമല്ല ഞങ്ങളുടെ പ്രൊഡക്ഷന്‍ ടീമിലുള്ള മുഴുവന്‍ പേരും സിനിമയുടെ റിലീസിന് ശേഷം എങ്ങോട്ട് എങ്കിലും ഇറങ്ങി ഓടാന്‍ എന്ന പോലെയാണ് നില്‍ക്കുന്നത്,’ ദുല്‍ഖര്‍ പറയുന്നു.
എല്ലാവരും സഹകരിച്ചത് കൊണ്ട് തന്നെ അത്രയും നന്മയുണ്ട് ചിത്രത്തിനെന്നും, കഥ കേട്ടപ്പോള്‍ തന്നെ വലിയ സീനുകള്‍ ഉണ്ടെന്ന് മനസിലായി എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അതേസമയം ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്.സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.