മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നിറയെ ആരാധകരുള്ള നടനാണ് ഡി.ക്യു. മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ തനിക്ക് പഞ്ച് ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളസിനിമകളില്‍ പഞ്ച് ഡയലോഗുകള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ച് ഡയലോഗുകള്‍ പറയാന്‍ ചില സൂപ്പര്‍സ്റ്റാറുകള്‍ക്കാണ് അര്‍ഹതയും അവകാശവും ഉള്ളതെന്നും താനൊക്കെ അതിന് ശ്രമിച്ചാല്‍ കഴിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു. അത്തരത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ തനിക്ക് ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡി.ക്യു.
അപ്പോള്‍ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാല്‍ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നും ഇല്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content Highlight: Dulquer Salmaan Says In Malayalam Cinema Only Superstars Have The Right To Say Punch Dialogues